വിക്കിപീഡിയ പഠനശിബിരം പാലക്കാട്

പാലക്കാട്| WEBDUNIA|
PRO
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് അറിയാനും വിക്കി സംരംഭങ്ങളില്‍ പങ്കുചേരാനും ആഗ്രഹിക്കുന്നവര്‍ക്കായി പാലക്കാട് ഗവണ്മെന്റ് വിക്‌ടോറിയ കോളേജില്‍ വച്ച് ജൂലൈ 24 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 മണി വരെ വിക്കിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഠനശിബിരം നടത്തുന്നു. വിക്‌ടോറിയ കോളേജ് മലയാളം വിഭാഗവും വിക്കി പ്രവര്‍ത്തകരും സഹകരിച്ചാണ് ഈ പഠനശിബിരം സംഘടിപ്പിക്കുന്നത്.

എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001-ലാണ് എന്ന സംരംഭം സ്ഥാപിതമായത്. വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ക ഇന്റര്‍നെറ്റിലെ ഏറ്റവും ബൃഹത്തും ജനപ്രിയവുമായ വിജ്ഞാനകോശമായി വിക്കിപീഡിയ മാറി. 2002 ഡിസംബറിലാണ് മലയാളം വിക്കിപീഡിയയുടെ ആരംഭം. വിവിധ വിഷയങ്ങളിലായി 13,000-ലധികം ലേഖനങ്ങള്‍ നിലവില്‍ മലയാളം വിക്കിപീഡിയയിലുണ്ട്.

കേരളത്തില്‍ വിക്കിപീഡിയ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും അതിന്റെ മലയാളം പതിപ്പിനെക്കുറിച്ചറിയുന്നവര്‍ വിരളമാണ്. മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുകയും താല്പര്യമുള്ളവരെ വിക്കി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയുമാണ് പഠനശിബിരത്തിന്റെ ലക്‌ഷ്യം.

വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെ പരിചയപ്പെടുത്തുന്നതിനൊപ്പം, വിക്കിപീഡിയയിലെ ലേഖനമെഴുത്ത്, മലയാളം ടൈപ്പിംഗ് തുടങ്ങിയവയെക്കുറിച്ചുള്ള അവതരണങ്ങളും പഠനശിബിരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലയാള ഭാഷാ സ്നേഹികളും വിജ്ഞാന വ്യാപന തല്‍‌പരരുമായ ഏവര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൌജന്യം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :