ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: കനിഹ മികച്ച നടി

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 29 ജനുവരി 2010 (15:58 IST)
PRO
PRO
സംസ്ഥാന ഫിലിം ക്രിട്ടിക്സ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്നസെന്‍റ് മികച്ച നടനായും മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയം ഇന്നസെന്‍റിനെ മികച്ച നടനാക്കിയപ്പോള്‍ പഴശ്ശിരാജയിലെ അഭിനയമാണ് കനിഹയെ മികച്ച നടിയാക്കിയത്.

മികച്ച ചിത്രമായി പഴശ്ശിരാജയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പഴശ്ശിരാജ സംവിധാനം ചെയ്ത ഹരിഹരനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം‍. ചലച്ചിത്രരത്ന പുരസ്കാരത്തിനു ജഗതി ശ്രീകുമാര്‍ അര്‍ഹനായി.

ഇവിടം സ്വര്‍ഗമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയ ജെയിംസ്‌ ആല്‍ബര്‍ട്ട്‌ ആണ് മികച്ച തിരക്കഥാകൃത്ത്. വൈരത്തിലെ അഭിനയത്തിന് പശുപതിയെ മികച്ച രണ്ടാമത്തെ നടനായും പാലേരി മാണിക്യത്തിലെ അഭിനയത്തിന് ശ്വേത മേനോനെ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :