കിളിമാനൂര്‍ രമാകാന്തന്‍ അന്തരിച്ചു

WEBDUNIA|
തിരുവനന്തപുരം: പ്രശസ്ത കവി കിളിമാനൂര്‍ രമാകാന്തന്‍ അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു.

മലയാള കവിതയ്ക്ക് നവഭാവുകത്വം സമ്മാനിച്ച കവികളില്‍ പ്രമുഖനായിരുന്നു കിളിമാനൂര്‍ രമാകാന്തന്‍. കവി എന്നതിലുപരിയായി വിമര്‍ശകന്‍, ചിന്തകന്‍, വിവര്‍ത്തകന്‍, ഗാനരചയിതാവ് തുടങ്ങിയ മേഖലകളിലും അദ്ദേഹം പ്രതിഭ തെളിയിച്ചു.

കവിതയില്‍ പ്രണയത്തിന് പുതിയ ഭാവം നല്‍കിയ കവിയായിരുന്നു കിളിമാനൂര്‍ രമാകാന്തന്‍. ഗുരുപഥം, പാന്ഥന്‍റെ പാട്ട്, മനുഷ്യമരം, ഇല്ല, ഗോപാലകൃഷ്ണന്‍റെ കണ്ണുകള്‍, ഇഫിജെനിയ തുടങ്ങിയവ രമാകാന്തന്‍റെ പ്രശസ്തമായ കൃതികളാണ്. ദാന്തെയുടെ ‘ഡിവൈന്‍ കോമഡി’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് രമാകാന്തനാണ്. ഇത് ഡിവൈന്‍ കോമഡിക്ക് ഇന്ത്യയില്‍ ഇറങ്ങുന്ന ആദ്യ വിവര്‍ത്തനമാണ്.

സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ സ്മാരക പുരസ്കാരം, മൂലൂര്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :