കുടമാളൂര്‍ വാണിഭ സംഘത്തില്‍ നടിയും

കോട്ടയം| WEBDUNIA| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2009 (15:52 IST)
PRO
കേരളത്തില്‍ ഏത് പെണ്‍‌വാണിഭ സംഘത്തെ അറസ്റ്റ് ചെയ്താലും അതില്‍ ഏതെങ്കുലും ഒരു സീരിയല്‍ നടി ഉണ്ടാകും. അറസ്റ്റ് മധ്യ കേരളത്തിലോ തെക്കന്‍ കേരളത്തിലോ ആണെങ്കില്‍ തീര്‍ച്ചയായും. കഴിഞ്ഞ ദിവസം കുടമാ‍ളൂരില്‍ അറസ്റ്റിലായ പെണ്‍‌വാണിഭ സംഘത്തിനും ഒരു സീരിയല്‍ നടിയുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് സൂചന.

നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികള്‍ക്ക് പരിചിതമായ ആ മുഖം ഏതാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എറണാകുളം സ്വദേശിനിയായ ഇവര്‍ സ്ഥിരമായി കുടമാളൂരില്‍ വന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ നടിയെ ഉപയോഗിച്ചാണ് സംഘം വന്‍‌കിടക്കാരെ പെണ്‍‌വാണിഭ സംഘം വലവീ‍ശിപ്പിടിച്ചിരുന്നതെന്നാണ് സൂചന. നടിയെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

എന്നാല്‍, കുടമാളൂര്‍ സംഘത്തിന് പിന്നില്‍ വേറെയും വമ്പന്‍ സ്രാവുകള്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സീരിയല്‍ നടി അറസ്റ്റിലായാല്‍ പകല്‍ മാന്യന്‍‌മാരായ പലരുടേയും മുഖംമൂടി അഴിഞ്ഞുവീഴുമോ എന്ന ഭയവും ചിലര്‍ക്കുണ്ട്. നടിയെ കേസില്‍പ്പെടുത്താതിരിക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണെന്നാണ് സൂചന.

സംസ്ഥാനത്തെ വന്‍‌പെണ്വാണിഭ റാക്കറ്റുകളിലൊന്നാണ് കോട്ടയം വെസ്റ്റ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡില്‍ വലയിലായത്. രണ്ട് സ്ഥലങ്ങളില്‍ വച്ചാണ് സംഘത്തെ പൊലീസ് പിടികൂടിയത്. പുത്തന്‍പുരയ്ക്കല്‍ രാജേഷ്, കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിനി രാജി, അടിമാലി സ്വദേശിനി മിനി മാത്യു എന്നിവരെ കുടമാളൂരിലെ അനാശാസ്യ കേന്ദ്രത്തില്‍ നിന്നും നിലമേല്‍ സ്വദേശിനി ശ്രീജ, കാഞ്ഞിരമറ്റം വിരിപ്പിക്കല്‍ അനീഷ് എന്നിവരെ ഏറ്റുമാനൂരിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

രാജേഷിനെ ചോദ്യം ചെയ്തപ്പോഴാണ് ലോഡ്ജിലെ രണ്ടുപേരെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ലോഡ്ജില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ കൂടി പിടിയിലാകുകയായിരുന്നു. പിടിയിലായവരില്‍ വിദേശത്തുള്ള ഒരാളുടെ ഭാര്യയും ഉള്‍പ്പെടും. കൂടുതല്‍ വീട്ടമ്മമാരും സംഘത്തില്‍ ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നേരത്തെ കോളേജ് വിദ്യാര്‍ത്ഥിനികളേയും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരികളേയും ചാക്കിട്ടു പിടിച്ചിരുന്ന പെണ്‍‌വാണിഭ സംഘം വീട്ടമ്മമാരേയും വലയില്‍ കുടുക്കിയിരിക്കുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ് കുടമാളൂരിലെ പെണ്‍‌വാണിഭ സംഘത്തിന്‍റെ അറസ്റ്റ്. ഭര്‍ത്താക്കന്‍‌മാര്‍ വിദേശത്തുള്ള സുന്ദരിമാരാണ് ഇത്തരം സംഘത്തിന്‍റെ കെണിയില്‍പ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :