താമരാക്ഷന്‍ വിഭാഗം ജെ എസ് എസ്സില്‍ ലയിച്ചു

തിരുവനന്തപുരം| WEBDUNIA|
ആര്‍ എസ് പി (ബി) താമരാക്ഷന്‍ വിഭാഗം കെ ആര്‍ ഗൌരിയമ്മയുടെ പാര്‍ട്ടിയായ ജെ എസ് എസ്സില്‍ ലയിച്ചു. തിരുവനന്തപുരം വി ജെ ടി ഹാളില്‍ നടന്ന ചടങ്ങില്‍ ജെ എസ് എസ് നേതാവ് കെ ആര്‍ ഗൌരിയമ്മ
ആര്‍ എസ് പി (ബി) നേതാവ് എ വി താമരാക്ഷന് പാര്‍ട്ടി അംഗത്വം നല്‍കി.

ഒട്ടേറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ലയനത്തിന് തീരുമാനിച്ചതെന്ന് ഗൌരിയമ്മ പറഞ്ഞു. ലയനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ഗൌരിയമ്മ അഭിപ്രായപ്പെട്ടു.

സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല രാഷ്ട്രീയ നിലപാടുകളാണ് ജെ എസ് എസ്സില്‍ ലയിക്കാന്‍ കാരണം. ജെ എസ് എസ്സിനെ ശക്തിപ്പെടുത്താന്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്നും താമരാക്ഷന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :