മുട്ടത്തുവര്‍ക്കി പുരസ്കാരം എന്‍ എസ് മാധവന്

കോട്ടയം| WEBDUNIA|
ഈ വര്‍ഷത്തെ മുട്ടത്തു വര്‍ക്കി സ്മാരക പുരസ്കാരത്തിന് സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ അര്‍ഹനായി. 33,333 രുപയാണ് പുരസ്ക്കാരം. മാധവന്‍റെ ‘ഹിഗ്വിറ്റ’ എന്ന കഥാസമാഹാരത്തിനാണ് പുരസ്ക്കാരം.

മുട്ടത്തു വര്‍ക്കിയുടെ ചരമവാര്‍ഷിക ദിനമായ മേയ് 28ന് പുരസ്കാരം സമ്മാനിക്കും. മലയാളത്തില്‍ കഥാസാഹിത്യത്തിനു നല്‍കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് മുട്ടത്തു വര്‍ക്കി പുരസ്ക്കാരം.

ഹിഗ്വിറ്റ, വന്‍മരങ്ങള്‍ വീഴുമ്പോള്‍, കാര്‍മെന്‍ തുടങ്ങിയ കഥകളാണ് മാധവന്‍റെ ‘ഹിഗ്വിറ്റ’ കഥാസമാഹാരത്തിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :