ബാലാമണിയമ്മ പുരസ്കാരം കാക്കനാടന്

Kakkanadan
PROPRO
രാജ്യാന്തര പുസ്തോകത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരത്തിന് കാക്കനാടനെ തെരെഞ്ഞെടുത്തു. രണ്ടു പവന്‍റെ സുവര്‍ണ്ണ തൂലികയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മലയാള സാഹിത്യത്തിലെ ആധുനികഭാവുകത്വത്തിന് അടിത്തറ പാകിയ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് കാക്കനാടന്‍‍. ഡിസംബര്‍ എട്ടിന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ജ്ഞാനപീഠം ജേതാവ്‌ എം.ടി.വാസുദേവന്‍ നായര്‍ പുരസ്കാരം കാക്കനാടന് സമ്മാനിക്കും. ബാലാമണിയമ്മയുടെ ഓര്‍മ്മയ്ക്കായാണ് രാജ്യാന്തര പുസ്തകോത്സവ സമിതി പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കാക്കനാടന്‍റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകള്‍ മലയാളത്തിലെ അസ്തിവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളാണ്. മികച്ച നോവലിനും ചെറുകഥക്കുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വിശ്വദീപം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയവയ്ക്ക് അര്‍ഹനായിട്ടുണ്ട്.

ആദ്യകാല കമ്യൂണിസ്റ്റുകാരില്‍ ഒരാളായ വര്‍ഗ്ഗീസ് കാക്കനാടന്‍റെ മകനായി 1935ലാണ് കാക്കനാടന്‍ ജനിച്ചത്. ശരിയായ പേര് ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്. കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂള്‍ അദ്ധ്യാപകനായും ദക്ഷിണ റയില്‍‌വേയിലും റെയില്‍‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്.

കൊച്ചി | M. RAJU| Last Modified വെള്ളി, 7 നവം‌ബര്‍ 2008 (16:55 IST)
ഊര്‍ജ്ജതന്ത്രത്തില്‍ ഗവേഷണം നടത്താന്‍ ജര്‍മ്മനിയില്‍ പോയെങ്കിലും ഗവേഷണം ഉപേക്ഷിച്ചു പോന്നു. സുഗതകുമാരി, ഡോ.എം.ലീലാവതി, കോവിലന്‍, മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി എന്നിവര്‍ ബാലാമണിയമ്മ പുരസ്കാരത്തിന്‌ അര്‍ഹരായിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :