മറിയാമ്മച്ചേടത്തി അന്തരിച്ചു

കോട്ടയം| WEBDUNIA| Last Modified ഞായര്‍, 31 ഓഗസ്റ്റ് 2008 (12:10 IST)
നാടന്‍ പാട്ടിലൂടെ പ്രശസ്തയായ മറിയാമ്മച്ചേടത്തി അന്തരിച്ചു. അവര്‍ക്ക് 89 വയസായിരുന്നു.

ചങ്ങനാശ്ശേരിയിലുള്ള മകന്‍റെ വീട്ടില്‍ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. നാ‍ടന്‍ പാട്ട് പ്രസ്ഥാനത്തിന് വിലപ്പെട്ട സംഭാവനയാണ് മറിയാമ്മ ചേടത്തി നല്‍കിയത്.

ചങ്ങനാശ്ശേരി എസ് ബി കോളേജ് ജീവനക്കാരിയായിരുന്നു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാടന്‍ പാ‍ട്ടില്‍ ക്ലാസ് എടുത്ത് കൊണ്ടാണ് അവര്‍ ശ്രദ്ധേയമായത്. ഫോക്‍ലോര്‍ അക്കാഡമി അവാര്‍ഡ്, സംഗീത നാടക അക്കാഡമി അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

വിദേശ മാധ്യമങ്ങളും മറിയാമ്മച്ചേടത്തിയെ കുറിച്ച് വാര്‍ത്തകള്‍ നല്‍കിയിരുന്നു. നൂറ് കണക്കിന് നാടന്‍ പാട്ടുകള്‍ ഇവര്‍ക്ക് മനപാഠമായിരുന്നു. എഴുത്തും വായനയും വശമില്ലാത്ത മറിയാമ്മച്ചേടത്തി നാടന്‍ പാട്ടുകളെ കുറിച്ച് പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :