കല്ലുവാതുക്കല്‍ മദ്യദുരന്തം: വിചാരണ തുടങ്ങി

കൊല്ലം | M. RAJU| Last Modified തിങ്കള്‍, 4 ഫെബ്രുവരി 2008 (13:56 IST)
കൊല്ലം കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസിലെ രണ്ടാം ഘട്ട വിചാരണ ആരംഭിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നിലാണ് വിചാരണ.

കേസിലെ പ്രതി മണിച്ചന്‍റെ ഭാര്യ ഉഷ ഉള്‍പ്പടെ ആറു പ്രതികളെയാണ് വിചാ‍രണ ചെയ്യുന്നത്. കേസില്‍ രണ്ട് പ്രതികളെ ഇനി പിടികൂടാനുണ്ട്. പ്രോസിക്യൂഷന്‍ സാക്ഷികളായി അമ്പത്തി മൂന്ന് പേരെയാണ് വിസ്തരിക്കുക. കേസിലെ പ്രധാന പ്രതികളായ മണിച്ചന്‍, ഹയറുന്നീസ എന്നിവര്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.

കൊല്ലം ജില്ലയിലെ കല്ലുവാതുക്കലില്‍ ഹയറുന്നീസയുടെ വീട്ടില്‍ നിന്നും മദ്യം കഴിച്ചവരാണ് മരിച്ചത്. ഇവിടേയ്ക്ക് മദ്യം എത്തിച്ചത് മണിച്ചന്‍റെ ഗോഡൌണില്‍ നിന്നുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :