ഭൂമിയിലേക്ക് ജീവന്‍ കൊണ്ടുവന്നത് ഉല്‍ക്കകള്‍!

ഫ്ലോറിഡ| WEBDUNIA|
PRO
PRO
ഭൂമിയില്‍ ജീവന്‍ എത്തിയത് ഉല്‍ക്കകള്‍ വഴിയാണെന്ന് പഠനം. ഭൂമിയിലെ ജീവന്റെ സാന്നിദ്ധ്യത്തില്‍ നിര്‍ണ്ണായകമായ ഫോസ്ഫറസുകള്‍ എത്തിയത് ഉല്‍ക്കകള്‍ വഴിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സൌത്ത് ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ആസ്റ്റ്ട്രോളജിസ്റ്റുകള്‍ ആണ് ഈ കണ്ടെത്തലിന് പിന്നില്‍. ഉല്‍ക്കകളും ഭൂമിയുമായുള്ള ശക്തമായ കൂട്ടിയിടിയ്ക്കിടെ ഫോസ്ഫറസുകള്‍ ഭൂമിയുടെ ഉപരിതലത്തില്‍ എത്തിയെന്നും അത് ജീവന്റെ ഉല്‍പ്പത്തിക്ക് കാരണമായി എന്നുമാണ് വിലയിരുത്തല്‍.

ഭൂമിയില്‍ എങ്ങനെ ജീവന്‍ ഉണ്ടായി എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ ചോദിച്ചിരുന്ന ചോദ്യങ്ങള്‍ക്കാണ് ഈ കണ്ടെത്തലിലൂടെ ഉത്തരമാകുന്നത്.

സിബാബ്‌വേ, ഓസ്‌ട്രേലിയ, വെസ്റ്റ് വിര്‍ജീനിയ, ഫ്‌ലോറിഡ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച ഭൗമ അകക്കാമ്പാണ് പഠനവിധേയമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :