ജയന്‍-വേര്‍പാടിന്‍റെ വേദന ജയന

2008 ല്‍ ജയന് 70 വയസ്സാകുമായിരുന്നു

WEBDUNIA|

കേമനായ നടനായിരുന്നു ജയന്‍ എന്നാരും പറയില്ല. എന്നാലും ചുരുക്കം ചില സിനിമകളില്‍ അദ്ദേഹം അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങള്‍ ജയന്‍റെ സിദ്ധികളെ തെല്ലൊന്ന് അനാവരണം ചെയ്യാതിരുന്നില്ല.

ജയന്‍റെ ചിരിക്ക് ഒരാകര്‍ഷകത്വം ഉണ്ടായിരുന്നു. വലിപ്പമുള്ള ആ ശരീരത്തിലെ മുഖത്തിനും ഉണ്ടായിരുന്നു ഒരു നിഷ്കളങ്കത. ജയന്‍റെ ചിരിയിലെവിടെയോ വേദനയുടെ പരാഗങ്ങള്‍ പറ്റിക്കിടന്നിരുന്നു.

സംഭാഷണ ശൈലിയിലെ സവിശേഷതയാണ് ജയനെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്ന പ്രധാന ഘടകം. പില്‍ക്കാലത്ത് മിമിക്രിക്കാരെ തുണച്ചതും പതിഞ്ഞുറച്ച ഈ സംഭാഷണ രീതിയായിരുന്നു.

കോളിളക്കം എന്ന വിജയാനന്ദ് ചിത്രത്തിലെ അവസാന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ഹെലികോപ്റ്റര്‍ നിലത്തിടിച്ച് തലയ്ക്ക് പരിക്കേറ്റാണ് ജയന്‍റെ മരണം ഉണ്ടായത്.

ജയന്‍ മരണത്തിലേക്ക് കുതിക്കുകയായിരിക്കണം. ഇതേ രംഗം ചിത്രീകരിച്ച് തൃപ്തി വരാത്തതു കൊണ്ട് വീണ്ടുമൊരിക്കല്‍കൂടി നിര്‍ബന്ധിച്ച് ഷൂട്ട് ചെയ്യിക്കുകയായിരുന്നു അദ്ദേഹം.

42 -ാം വയസ്സില്‍ ആ സാഹസിക നടന്‍ നമ്മെ വിട്ടുപിരിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :