മലയാളം വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ 25,000!

WIKIPEDIA
WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം 25,000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. 2012 ജൂലൈ 23-നാണ് മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്ന സാങ്കേതികപദവികള്‍ വഹിക്കുന്നവര്‍ മുതല്‍ കേരളത്തിലെ കൊച്ചുഗ്രാമങ്ങളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വരെയുള്ള അറിവ് ആര്‍ജ്ജിക്കാനും പങ്കുവെക്കാനും തല്‍പ്പരരായ, അതോടൊപ്പം, മലയാളഭാഷയെ ആത്മാര്‍ത്ഥമായും സ്നേഹിക്കുന്ന നിരവധി പേര്‍ കഴിഞ്ഞ പത്തോളം വര്‍ഷങ്ങള്‍ പ്രതിഫലേച്ഛയില്ലാതെ നടത്തിയ പ്രയത്നം ആണു മലയാളം വിക്കിപീഡിയയെ ഈ നേട്ടത്തിനു അര്‍ഹമാക്കിയത്. സാധാരണ വലിപ്പത്തില്‍ അച്ചടിച്ചു പുസ്തകമാക്കുകയാണെങ്കില്‍ അരലക്ഷം താളുകളെങ്കിലും വേണ്ടിവരുന്ന ഈ വിജ്ഞാനസാഗരം പരിപൂര്‍ണ്ണമായും സൗജന്യമായി ഇന്റര്‍നെറ്റില്‍ ആര്‍ക്കും ലഭ്യമാണ്.

2002 ഡിസംബല്‍ 21-ന് സജീവമാകാന്‍ തുടങ്ങിയ മലയാളം വിക്കിപീഡിയ ഈ വര്‍ഷം ഡിസംബല്‍ 21-നു പത്ത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 10 വര്‍ഷത്തിനുള്ളില്‍ 25,000 ലേഖനം തികച്ചത് മലയാള ഭാഷയ്ക്കുതന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ള മലയാളികള്‍ ഈ സ്വതന്ത്രസംരംഭത്തിര്‍ പങ്കാളിയാകുകയാണെങ്കില്‍ മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ത്വരിതഗതിയിലാവുകയും ഭാവി മലയാളികള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്ന പദ്ധതികളായി മലയാളം വിക്കിപീഡിയ മാറുകയും ചെയ്യും.

ഇന്ത്യന്‍ വിക്കിപീഡിയകളില്‍ ഈ കടമ്പ കടക്കുന്ന അഞ്ചാമത്തെ വിക്കിപീഡിയ ആണു മലയാളം. മലയാളത്തിനു മുന്‍പേ 25,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്ന ഇന്ത്യന്‍ ഭാഷകളിലെ മറ്റു വിക്കിപീഡിയകള്‍ തെലുങ്ക്‌, ഹിന്ദി, മറാഠി, തമിഴ് എന്നിവയാണ്. 2012 ജൂലൈ മാസത്തെ കണക്കനുസരിച്ച് 37000-ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ട് 200 പേര്‍ മാത്രമാണു് മലയാളം വിക്കിപീഡിയയില്‍ സജീവമായി തിരുത്തുന്നത്.

മറ്റു ഇന്ത്യന്‍ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍, ലേഖനങ്ങളുടെ എണ്ണത്തില്‍ പിന്നിലാണെന്നു ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും മലയാളം വിക്കിപീഡിയ ലോകശ്രദ്ധയാകര്‍ഷിക്കുന്നത് ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കിപീഡിയകളില്‍ ഒന്ന് എന്ന നിലയിലാണ്. ലേഖനങ്ങളുടെ ആധികാരികത, ഉള്‍ക്കാമ്പും ഗുണനിലവാരവും തുടങ്ങി പല മാനകങ്ങളിലും ഇതര ഇന്ത്യന്‍ വിക്കിപീഡിയകളേക്കാള്‍ മലയാളം വിക്കിപീഡിയ വളരെയേറെ മുന്നിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :