വിക്കിപ്രവര്‍ത്തകരുടെ സംഗമം കളമശ്ശേരിയിയില്‍

Wikipedia
കൊച്ചി| WEBDUNIA|
PRO
PRO
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളില്‍ പ്രവര്‍ത്തിക്കുന്ന വിക്കിപ്രവര്‍ത്തകരുടെ സംഗമം 2010 ഏപ്രില്‍ 17 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മണി മുതല്‍ 5 മണി വരെ എറണാകുളം ജില്ലയില്‍ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ വെച്ച് സംഘടിപ്പിക്കുന്നു. സ്പേസ്, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, ഐടി@സ്കൂള്‍, മലയാളം വിക്കിപദ്ധതികളുടെ പ്രവര്‍ത്തനത്തില്‍ തല്പരരായ വിവിധ സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഈ പ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്.
സജീവമലയാളം വിക്കിപ്രവര്‍ത്തകര്‍ക്കു പുറമേ പൊതുജനപങ്കാളിത്തം കൂടിയുണ്ടെന്നതാണ് ഈ പ്രാവശ്യത്തെ വിക്കിസംഗമത്തിന്റെ പ്രത്യേകത. മലയാളം വിക്കിപ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ വിക്കി സംഗമം ആണു് ഇതു്.

മലയാളം വിക്കി പദ്ധതികളെക്കുറിച്ചുള്ള അവബോധം മലയാളികള്‍ക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവര്‍ത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വര്‍ഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് മലയാളം വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന മലയാളം വിക്കിപ്രവര്‍ത്തകര്‍ തമ്മില്‍ നേരിട്ട് കാണുകയും അവരുടെ അനുഭവങ്ങള്‍ പങ്ക് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.

മലയാളം വിക്കി പ്രവര്‍ത്തകര്‍ പൊതു ജനങ്ങളുമായി നേരിട്ട് ഇടപഴുകുന്ന വിവിധ പരിപാടികള്‍ ഉച്ച കഴിഞ്ഞ് 2:00 മണി മുതലാണു്. മലയാളം വിക്കിസംരംഭങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം.

മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഡിയുടെ പ്രകാശനം, മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തല്‍, എങ്ങനെയാണ് വിക്കി സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക, മലയാളം വിക്കികളില്‍ എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം, തുടങ്ങി മലയാളം വിക്കികളെകുറിച്ച് പുതുമുഖങ്ങള്‍ക്ക് താല്പര്യമുള്ള അനുബന്ധ വിഷയങ്ങളുടെ അവതരണം, മലയാളത്തിലുള്ള വിവര സംഭരണ സംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാര്‍, പത്രസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികള്‍.

പരിപാടിക്ക് രജിസ്റ്റര്‍ ചെയ്യാന്‍ [email protected] എന്ന വിലാസത്തിലേക്കു് ഇമെയില്‍ അയക്കുകയോ താഴെ കാണുന്ന മൊബൈല്‍ നമ്പറുകളില്‍ വിളിക്കുകയോ ചെയ്ത് പങ്കെടുക്കാനുള്ള താല്പര്യം അറിയിക്കുക. ഇമെയില്‍ വിലാസം: [email protected] മൊബൈല്‍ നമ്പറുകള്‍: സുഗീഷ് സുബ്രഹ്മണ്യം: 9544447074, രാജേഷ് ഒടയഞ്ചാല്‍: 9947810020 , അനൂപ് പി: (0) 9986028410, രമേശ് എന്‍ജി: (0) 9986509050


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :