സ്ഫോടനം:പോലീസുകാര്‍ കൊല്ലപ്പെട്ടു

റായ്‌പൂര്‍| WEBDUNIA|
ഛത്തീസ്ഗഡില്‍ ചൊവ്വാഴ്ച നടന്ന കുഴിബോംബ്‌ സ്ഫോടനത്തില്‍ പത്തു പോലീസുകാര്‍ കൊല്ലപ്പെട്ടു. ബസ്‌താര്‍ ജില്ലയിലായിരുന്നു സംഭവം. നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസുകാരാണ്‌ കൊല്ലപ്പെട്ടത്‌.

മാര്‍ഡ്‌പാല്‍ പൊലീസ്‌ സ്റ്റേഷനില്‍ നിന്നുള്ളവരാണ് മരിച്ചത്. കുഡൂരില്‍ പൊലീസിനെ നേരിടാന്‍ മാവോയിസ്റ്റുകള്‍ കുഴിച്ചിട്ടിരുന്ന രണ്ട്‌ ഡസന്‍ കുഴി ബോംബുകളാണ്‌ പൊട്ടിയത്‌.

പത്തു പൊലീസുകാര്‍ മരിച്ചതിനു പുറമെ മൂന്നു പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്തുവെന്ന്‌ മുതിര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒരു അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടര്‍, ഒരു ഹെഡ്‌ കോണ്‍സ്റ്റബിള്‍,എട്ട്‌ കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :