ജമ്മു കാശ്മീരിനെ രണ്ടായി വിഭജിച്ചു; 370ആം വകുപ്പ് റദ്ദാക്കി, ഉത്തരവിൽ രാഷ്ട്രപതി ഒപ്പു വച്ചു, സഭയിൽ പ്രതിഷേധം

ഇത് സംബന്ധിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പ്‌വച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറപ്പെടുവിച്ചു.

Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (12:02 IST)
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദനം കേന്ദ്രസർക്കാർ റദ്ദാക്കി. ഇത് സംബന്ധിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പ്‌വച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറപ്പെടുവിച്ചു.

ഇതോടെ ജമ്മുവും കാശ്മീരും കേന്ദ്രഭരണ പ്രദേശങ്ങളാവും. കശ്മീരിന്റെ സവിശേഷാധികാരം റദ്ദാക്കി. 370ആം അനുച്ഛേദം അനുസരിച്ച് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവികൾ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് വിജ്ഞാപനം. അമിത് ഷായുടെ പ്രസ്താവനയെ തുടർന്ന് രാജ്യസഭയിൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു.

ഭൂമിശാസ്ത്രപരമായാണ് ജമ്മു കാശ്മീരിനെ പുനഃക്രമീകരിച്ചിരിക്കുന്നത്. അനുച്ഛേദം 370, 35എ എന്നിവ റദ്ദാക്കി. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായി മാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :