അമ്മ കാന്റീന്‍ ഡല്‍ഹിയിലും

ന്യൂഡല്‍ഹി| WEBDUNIA|
PTI
തമിഴ്നാട് മുഖ്യമന്ത്രി നടപ്പിലാക്കിയ കാന്റീന്‍ ഇനി ഡല്‍ഹിയിലും. പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചാണ് ഡല്‍ഹിയില്‍ അമ്മ കാന്റീനിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.

ഡല്‍ഹിയിലെ തമിഴ്നാട് ഭവനില്‍ നിന്നുമായിരിക്കും ഡല്‍ഹി സ്വദേശികള്‍ക്ക് ഒരു രൂപക്ക് ഇഡലി ലഭിക്കുക. കൂടാതെ ലെമണ്‍ റൈസും സാമ്പാര്‍ റൈസും അഞ്ച് രൂപക്കും ലഭിക്കുമെന്നത് ഭക്ഷണ പ്രേമികള്‍ക്ക് ഇരട്ടി മധുരം നല്‍കുന്നു.

എന്നാല്‍ പൊങ്കല്‍ പ്രമാണിച്ച് മൂന്ന് ദിവസം മാത്രമെ ഈ കാന്റീന്‍ പ്രവര്‍ത്തിക്കുകയെയുള്ളുവെന്നാണ് അറിയാന്‍ കഴിയാന്‍ സാധിക്കുന്നത്. അമ്മ കാന്റീനില്‍ നിന്നും ലഭിക്കുന്ന കുടിവെള്ളം പത്ത് രൂപക്ക് ലഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :