ചരിത്രത്തിലെ ഓണം

ഓണം:ചരിത്രത്തിന്‍റെ വഴികള്‍

WEBDUNIA|
ഒരു കാലത്ത് മൂവരശരുടെ അധീനതിലമര്‍ന്നിരുന്ന ദക്ഷിണകേരളം മുഴുവന്‍ ഓണം കൊണ്ടാടിയി
രുന്നതായി തെളിവുണ്ട്. പെരിയാഴ്വരുടെ ( ഒന്പതാം നൂറ്റാണ്ട്)"തിരുവല്ലാണ്' എന്ന ഗാനങ്ങളി
ലുംപ്രതീകങ്ങളിലും ഓണത്തെക്കുറിച്ച് ധാരാണം പരാമര്‍ശങ്ങളുണ്ട്.

തിരുപ്പതിയിലും തുളുനാട്ടിലും, ഗുജറാത്തിലും ഓണമിന്നും ആഘോഷിക്കുന്നുണ്ട്. എ. ഡി. രണ്ടാം
ശതകത്തില്‍ മാങ്കുടിമരുതനാര്‍ എഴുതിയ "മതുരൈകാഞ്ചി'യില്‍ ഓണത്തല്ലിനെക്കുറിച്ച് പറയുന്നുണ്ട്.

ചിങ്ങമാസത്തിലാണ് ഓണത്തിന്‍റെ വരവ് .പണ്ട് ചോതിനക്ഷത്രം പിറക്കുന്പോഴേ ഓണനെല്ല്
പുഴുങ്ങിത്തുടങ്ങും'' ചോതിയില്‍ ചോദിക്കാതെ നെല്ലേടുത്ത് പുഴുങ്ങണമെന്നാണ് ചൊല്ല്.

നെല്ലിന് മാത്രമല്ല ഒന്നിനും ക്ഷാമം പാടില്ലാത്ത കാലമായിരിക്കണം ഓണം. സന്പദ് സമൃദ്ധി എല്ലാ
തലങ്ങളിലും ഐശ്വര്യത്തിന്‍റെ കതിരൊളി വീശുന്നുവെന്നാണ് ഓണക്കാലത്തിന്‍റെ സവിശേഷത.

മനുഷ്യന് മാത്രമല്ല ഇത് ആനന്ദത്തിന്‍റെ നാളുകള്‍. പ്രകൃതിയും വസന്തത്തിന്‍റെ വരവോടെ ആകെ
മാറുന്നു. തീക്ഷണമായ സൗന്ദര്യത്തോടെ വൃക്ഷങ്ങളും ചെറുപുല്‍നാന്പുകള്‍ പോലും പ്രത്യേക
സുഗന്ധം.
ഓണവെയിലിന്‍റെ തെളിച്ചം. മറ്റൊരിക്കലും കാണില്ല. നിലാവിനുമുണ്ട് കുളിരാര്‍ന്ന വെളിച്ചം.
എല്ലാറ്റിനും ആകര്‍ഷണീയത കൈവരുന്നു. പ്രകൃതി സ്വച്ഛമാകുന്നു.

ഭേദമില്ലായൊന്നിനും
പണക്കാരെന്‍റെയോ പാവങ്ങളുടേയോ മാത്രമല്ല ഓണം മതസംബന്ധമായ ചടങ്ങുകള്‍ നിര്‍ബന്ധമി
ല്ലാത്ത ആഘോഷമാണ് ഓണമെന്നത് കൊണ്ടുതന്നെ ഓണം പ്രത്യേക മതസ്ഥരുടേതല്ല.

പൂക്കള്‍കൊണ്ട് വീട്ടുമുറ്റം അലങ്കരിക്കുക. പുതുവസ്ത്രം ധരിക്കുക, കാഴ്ച്ചയും ദ്രവ്യങ്ങളും
സമ്മാനങ്ങളും നല്‍കുക. ഇവയെല്ലാം എല്ലാമതസ്ഥരും ആഘോഷിക്കുന്നു; വളരെയധികം നിറപ്പകി
ട്ടോടെ അതുകൊണ്ടാണ് ഓണം കേരളീയരുപടെ ദേശീയോത്സവമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :