അക്കിത്തം- ഇതിഹാസത്തിന്‍റെ സുവര്‍ണ്ണമണ്ഡലം

മഹാകവി അക്കിത്തവുമായി നടത്തിയ അഭിമുഖം

WEBDUNIA|
? അങ്ങയുടെ ജീവിതത്തിന്‍റെയും മലയാള കവിതയുടെയും വഴിത്തിരിവാണല്ലോ " ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം ' ഈ കാവ്യമെഴുതാനിടയായ സാഹചര്യം വിശദീകരിച്ചു തന്നാല്‍ സന്തോഷം

* ""സമാനോ മന്ത്രസ്സമിതിസ്സമാനീ
സമാനീവ ആകുതിസ്സമാനാ ഹൃദയാനിവ.''

ഇത് ഋഗ്വേദത്തിലെ ഒടുവിലുളള മന്ത്രങ്ങളിലൊന്നാണല്ലോ . ഈ കാര്യം എന്നെ പതിനൊന്നു വയസ്സില്‍ ആകര്‍ഷിച്ചിരുന്നു.

ആയിടെത്തന്നെയാണ് ഇ. എം. എസ്സിന്‍റെ "സോഷ്യലിസം എന്തിന്' എന്ന ലേഖനം അച്യൂതമേനോന്‍റെ " സോവിയറ്റ് നാട്' എന്ന പുസ്തകം എന്നിവയും എന്‍റെ മനസ്സിലേക്ക് കടന്നു വന്നത് .

പക്ഷേ അഞ്ചു വയസ്സിലാകണം, കേളപ്പജി ഗുരുവായൂര്‍സത്യാഗ്രഹം നടത്തിയകാലത്തുതന്നെ മില്‍ത്തുണികളിലെ ചിത്രം വഴി ഹൃദയത്തില്‍ സ്ഥാനം പിടിച്ച ഒരു പല്ലുപോയ "ഇളിച്ചിവായ'ന്‍റെ ചിത്രം മായാത്ത വിധത്തില്‍ ഹൃദയഭിത്തിയില്‍ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.

അതിനാലാവാം സ്വാതന്ത്ര്യോദയ കാലഘട്ടത്തില്‍ കാവുമ്പായ്, കരിവെളളൂര്‍, മുനയന്‍കുന്ന് മുതലായ സ്ഥലങ്ങളിലുണ്ടായ കമ്യൂണിസ്റ്റ് വിപ്ളവങ്ങളെപ്പറ്റി- ജീവിതത്തില്‍ എന്നും നാം നേരിടുന്ന ലക്ഷ്യവും മാര്‍"വും തമ്മിലുളള ബന്ധത്തെപ്പറ്റിയും- എനിക്കുചിന്തിക്കേണ്ടിവന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :