അഞ്ച്‌ ദിവസത്തിനകം ഫ്ലാറ്റ് ഒഴിയണമെന്ന് നഗരസഭ; ഉടമകൾക്ക് നോട്ടീസ്

മ​ര​ടി​ലെ ഫ്ലാറ്റു​ക​ൾ പൊ​ളി​ക്കാ​ൻ ന​ഗ​ര​സ​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Last Updated: ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (13:58 IST)
മ​ര​ടി​ലെ ഫ്ലാറ്റു​ക​ൾ പൊ​ളി​ക്കാ​ൻ ന​ഗ​ര​സ​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഫ്ലാ​റ്റ് പൊ​ളി​ക്കാ​ന്‍ താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു​കൊ​ണ്ട് ന​ഗ​ര​സ​ഭ പ​ത്ര​ങ്ങ​ളി​ൽ പര​സ്യം ന​ൽ​കി. പ​തി​ന​ഞ്ചു നി​ല​ക​ൾ വീ​ത​മു​ള്ള നാ​ല് ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ഏ​ജ​ൻ​സി​ക​ൾ ഈ ​മാ​സം 16 ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ക്കാ​നാ​ണ് തീ​രു​മാ​നം.

ഇ​തി​നാ​യി വി​ദ​ഗ്ധ​രു​ടെ പാ​ന​ല്‍ ത​യാ​റാ​ക്കും. ഫ്ലാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​രോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നഗര​സ​ഭ നോ​ട്ടീ​സ് ന​ല്‍​കും. വി​ഷ​യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ യോ​ഗം ആ​രം​ഭി​ച്ചു. ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​എ​ച്ച്. നദീ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം.

കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​ക​ള​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ, ഇ​തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച​ചെ​യ്യും. പൊ​ളി​ക്കാ​നാ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കേ​ണ്ട സ​ഹ​ക​ര​ണം സംബന്ധി​ച്ചും യോ​ഗം ച​ർ​ച്ച​ചെ​യ്തേ​ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :