നടി പ്രിയാ രാമൻ ബിജെപിയിലേക്ക്

കഴിഞ്ഞദിവസം തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനെത്തിയ പ്രിയാരാമൻ ബിജെപി ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറി വി സത്യമൂർത്തിയുമായി കൂടിക്കാഴ്ചനടത്തി.

Last Updated: വെള്ളി, 26 ജൂലൈ 2019 (07:56 IST)
നടി പ്രിയാരാമൻ ബിജെപിയിലേക്ക്.എന്നാൽ, ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനെത്തിയ പ്രിയാരാമൻ ബിജെപി ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറി വി സത്യമൂർത്തിയുമായി കൂടിക്കാഴ്ചനടത്തി. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്കുശേഷം പ്രിയ പ്രതികരിച്ചു.

സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല ബിജെപിയിൽ ചേരുന്നതെന്നും പൊതുനന്മയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. ചെന്നൈയിൽ താമസിക്കുന്നതിനാൽ പ്രവർത്തനമേഖല തമിഴ്നാട്ടിലായിരിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യം തീരുമാനിക്കേണ്ടത് ബിജെപി. നേതൃത്വമാണെന്നും പ്രിയാരാമൻ പ്രതികരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :