ദേശീയ പാത: നഷ്ടപരിഹാരത്തിന് ശേഷം കുടിയൊഴിപ്പിക്കല്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കായി പുത്തന്‍ പാക്കേജ് രൂപീകരിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ഇത് പ്രകാരം നഷ്ടപരിഹാരം നല്‍കിയ ശേഷം മാത്രമേ ആളുകളെ കുടിയൊഴിപ്പിക്കുകയുള്ളു.

ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതി പാക്കേജിന്റെ രൂപരേഖ തയാറാക്കും. മൂലമ്പിള്ളി പാക്കേജും ഇതിന് മാതൃകയാക്കും. പുതിയ പാക്കേജ്‌ സര്‍ക്കാരിന് 1000 കോടി രൂപയുടെ അധിക ചെലവ് ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :