അമേരിക്കക്ക് മുന്നറിയിപ്പ്, കടലിനടിയിൽനിന്നും ആണവ മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 3 ഒക്‌ടോബര്‍ 2019 (14:17 IST)
അമേരിക്കക്ക് മുന്നറിയിപ്പ് നൽകി വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ. കടലനിടയിലെ മുങ്ങിക്കപ്പലിൽനിന്നുമാണ് പുതിയ ആണവ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത്. മിസൈലിന്റെ പരീക്ഷണം വിജയകരമാണ് എന്നാണ് ഉത്തര കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. കിഴക്കൻ നഗരമായ വോൺസാനിലെ കടലിൽ പുക്ക്ഗുസോങ് -3 എന്ന പുതിയ ആണവ മിസൈൽ പരീക്ഷിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.

പരീക്ഷണം അയൽ രാജ്യങ്ങളുടെ സുരക്ഷയെ ബാധിച്ചിട്ടില്ല എന്നും ഉത്തര കൊറിയൻ വാർത്താ ഏജൻസി വ്യക്തമാക്കുന്നു. അമേരിക്കയുമായുള്ള ആണവ ചർച്ചകൾക്ക് മുന്നോടിയായാണ് പുതിയ ബാലിസ്റ്റ്ക്മ് മിസൈൽ പരീക്ഷിച്ചിരിക്കുന്നത്. 1,300 കില്ലോമിറ്റർ ദൂരം വരെ താണ്ടി പ്രഹരമേൽപ്പിക്കാൻ സാധിക്കുന്ന മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്ത് എന്ന് ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രി ജിയോംഗ് ക്യോങ്-ഡു പറഞ്ഞു.

ജപ്പാന്റെ എക്സ്ക്ലൂസിവ് ഇക്കണോമിക് സോണിന് സമീപത്തായി മുങ്ങിക്കപ്പലിൽനിന്നും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ലോക രാഷ്ട്രങ്ങളുടെ ഇടയിൽനിന്നും വലിയ പ്രതിഷേധങ്ങൾ ഉയർന്നുകഴിഞ്ഞു. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം യുഎൻ സുരക്ഷാ സമിതിയുടെ പ്രമേയങ്ങളുടെ ലംഘനമാണെന്ന് ജാപ്പനിസ് പ്രധാനമന്ത്രി ഷിൻസോ അബെ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :