'ലൗ ഇന്‍ ബാങ്കോങ്ങ്‌' കൊച്ചിയില്‍

PROPRO
മമ്മൂട്ടിയുടെ 'ലൗ ഇന്‍ ബാങ്കോങ്ങ്‌' എന്ന റാഫിമെക്കാര്‍ട്ടിന്‍ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. സിനിമയുടെ അടുത്തഘട്ട ചിത്രീകരണം ബാങ്കോങ്ങില്‍ ആയിരിക്കും.

ആക്രിക്കച്ചവടത്തിലൂടെ കോടീശ്വരനാകുന്ന മാച്ചുവിനെയാണ്‌ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്‌. മുംബൈ മോഡല്‍ കീര്‍ത്തി കുല്‍ഹാരിയാണ്‌ സിനിമയില്‍ മമ്മൂട്ടിയുടെ നായിക.

മമ്മൂട്ടിയുടെ മാച്ചുവുമായി പ്രണയത്തിലാകുന്ന ഡയാന എന്ന സോഫ്‌ട്‌വെയര്‍ എന്‍ജിനീയറെയാണ്‌ കീര്‍ത്തി അവതരിപ്പിക്കുന്നത്‌. നിരവധി പ്രമുഖ ബ്രാന്‍റുകളുടെ മോഡലായ കീര്‍ത്തി ടാജ്‌ മഹാല്‍ തേയിലയുടെ പരസ്യചിത്രത്തില്‍ സെയ്‌ഫ്‌ അലിഖാനൊപ്പം അഭിനയിച്ചിരുന്നു.

‘ലൗ ഇന്‍ സിംഗപ്പൂര്‍’ എന്നായിരുന്നു സിനിമയുടെ പേര്‌ ആദ്യം നിശ്ചയിച്ചിരുന്നത്‌. സിംഗപ്പൂരില്‍ ചിത്രീകരണത്തിന്‌ ചില പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന സിനിമ ബാങ്കോങ്ങിലേക്ക്‌ മാറ്റുകയായിരുന്നു, സിനിമയുടെ പേരും അതോടെ മാറി.

നെടുമുടി വേണു, ഇന്നസെന്‍റ്‌, ലാലു അലക്‌സ്‌, രാജന്‍ പി ദേവ്‌, സലിംകുമാര്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ബിജുകുട്ടന്‍, സുകുമാരി തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്‌.

WEBDUNIA|
വൈശാഖ ഫിലിംസ്‌ വിതരണം ചെയ്യുന്ന ചിത്രം അടുത്ത ജനുവരി അവസാന വാരം റിലീസ്‌ ചെയ്യുമെന്നറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :