നഗ്‌നചിത്രങ്ങള്‍ വേണമെന്ന് ആരാധകന്‍; ‘ചിത്രങ്ങൾ’ അയച്ചുകൊടുത്ത് ചിന്മയി

നഗ്‌നചിത്രങ്ങള്‍ അയച്ചുതരാന്‍ പറഞ്ഞയാളുടെ മെസേജ് സ്‌ക്രീന്‍ഷോട്ട് സഹിതം പോസ്റ്റ് ചെയ്തിരിക്കുകയാണ് ചിന്മയി.

Last Modified ബുധന്‍, 22 മെയ് 2019 (12:29 IST)
തെന്നിന്ത്യന്‍ സിനിമലോകത്ത് മീ ടു ആരോപണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ശക്തി പകരുകയും ചെയ്ത ഗായികയാണ് ചിന്മയി. ഗാനരചയിതാവ് വൈരമുത്തു, നടന്‍ രാധാ രവി എന്നിവര്‍ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ചിന്മയി ഉന്നയിച്ചിരുന്നു. അതിന്റെ പേരില്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുകയും പ്രത്യാഘാതങ്ങള്‍ നേരിട്ടിട്ടും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ചിന്മയി.

ആരോപണങ്ങള്‍ക്കൊപ്പം വിവാദങ്ങളും ശക്തമായപ്പോള്‍ തനിക്ക് സാമൂഹിക മാദ്ധ്യമങ്ങളില്‍ അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ നഗ്‌നചിത്രങ്ങള്‍ അയച്ചുതരാന്‍ പറഞ്ഞയാളുടെ മെസേജ് സ്‌ക്രീന്‍ഷോട്ട് സഹിതം പോസ്റ്റ് ചെയ്തിരിക്കുകയാണ് ചിന്മയി. സന്ദേശത്തിനു മറുപടിയായി ‘ന്യൂഡ് ലിപ്സ്റ്റിക്’ ഷെയ്ഡുകള്‍ ചിന്മയി അയച്ചുകൊടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :