ചേന്ദമംഗലത്തെ ജൂത സിനഗോഗ്

PROPRO
വിനോദസഞ്ചാര ആകര്‍ഷണങ്ങളായ കേരളത്തിലെ ചരിത്ര സമാരകങ്ങളുടെ കൂട്ടത്തില്‍ ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത പോകുന്ന കേന്ദ്രമാണ് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തുള്ള ജൂത സിനഗോഗ്. മട്ടാഞ്ചേരിയിലെ ജൂത സംസ്കാര പ്രതീകങ്ങള്‍ ടൂറിസം മേഖലയില്‍ സജീവ പരിഗണന നേടുമ്പോഴും ചേന്ദമംഗലം സിനഗോഗ് പലപ്പോഴും വിസ്‌മൃതിയിലാകുകയാണ് പതിവ്.

വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ലെങ്കിലും ഇതിന്‍റെ ചരിത്ര പ്രാധാന്യവും വാസ്തുശില്‍പ്പ തനിമയുമൊക്കെ തിരിച്ചറിഞ്ഞ് നിരവധി സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്താറുണ്ട്. മലയാളികളും ജൂതരും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണ് ഇതിന്‍റെ നിര്‍മ്മിതി.

കേരളത്തിന്‍റെ വാസ്തുവിദ്യയും യൂറോപ്യന്‍ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനഗോഗിന് 175ലേറെ വര്‍ഷം പഴക്കം വരും, കേരള പുരാവസ്തു വകുപ്പാണ് ഇതിന്‍റെ സംരക്ഷണവും പരിപാലനവും നിര്‍വഹിക്കുന്നത്.

പുറമേ നിന്ന് നോക്കിയാല്‍ കേരള മാതൃകയിലുള്ള ഒരു പള്ളി എന്ന് മാത്രം തോനിക്കുന്ന ഈ സിനഗോഗിന്‍റെ ഉള്‍ഭാഗം എന്നാല്‍ ഏതോരു ജൂത ദേവാലയത്തിനോടും കിടപിടിക്കുന്നതാണ്. ഗംഭീരമായ അള്‍ത്താര, ഉള്ളില്‍ നിന്ന് ചില്ല് പാകിയ മേല്‍ക്കൂര തുടങ്ങിയവ ഇതിന്‍റെ മാറ്റ് കൂട്ടുന്നു.

WEBDUNIA|
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 26 കിലോമീറ്റര്‍ മാത്രം അകലെയുള്ള ചേന്ദമംഗലം സിനഗോഗിന് ഏറ്റവും സമീപത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ ആലുവയാണ്. ഇവിടെ നിന്ന 26 കിലോമീറ്റര്‍ ആകലെയാണ് ആലുവ റെയില്‍വേ സ്റ്റേഷന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :