സിനിമയിലെ ക്യാപ്റ്റന്‍

WEBDUNIA|
"ഐം ആം പവനായ്....'' ആറടിയിലധികം നീളവും ഒത്തവണ്ണവുമുള്ള വില്ലനെ കണ്ട് പ്രേക്ഷകര്‍ ഞെട്ടി. ഇവന്‍ ദാസനെയും വിജയനെയും കൊന്നതു തന്നെ!

ആ വില്ലന്‍ ക്യാപ്റ്റന്‍ രാജുവായിരുന്നു. നാടോടിക്കാറ്റിലെ ദാസനും വിജയനും പക്ഷേ പവനായിയുടെ കൈകൊണ്ട് മരിച്ചില്ല.

1950 ജൂണ്‍ 27-ാം തീയതി പത്തനംതിട്ടയിലെ ഓമല്ലൂരില്‍ കെ.ജി.ഡാനിയേലിന്‍റെയും അന്നമ്മയുടെയും മകനായാണ് രാജു ജനിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ബിരുദം നേടിയ ശേഷം മുംബൈയില്‍ ആര്‍മി ഓഫീസറായി.

1978 ല്‍ ജോലി രാജിവച്ച ക്യാപ്റ്റന്‍ രാജു അമച്വര്‍ നാടകവേദികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

നടി ശ്രീവിദ്യയാണ് ക്യാപ്റ്റന്‍ രാജുവിനെ സിനിമയിലെത്തിച്ചത്. ശ്രീവിദ്യയുടെ നിര്‍ദേശപ്രകാരമാണ് ജോഷി "രക്തം' എന്ന ചിത്രത്തിലേയ്ക്ക് ക്യാപ്റ്റനെ വിളിക്കുന്നത്.

അതിരാത്രം, രതിലയം, വാര്‍ത്ത, ആവനാഴി, നാടോടിക്കാറ്റ്, ഓഗസ്റ്റ് 1, വടക്കന്‍ വീരഗാഥ, കാബൂളിവാല, അഗ്നിദേവന്‍, പുതുക്കോട്ടയിലെ പുതുമണവാളന്‍ തുടങ്ങി അനേകം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും തിളങ്ങി.

"ഇതാ ഒരു സ്നേഹഗാഥ' എന്ന ചിത്രം സംവിധാനം ചെയ്തു. ഭാര്യ പ്രമീള. മകന്‍ രവി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :