രാഗിണി:നടനകലയിലെ ലാവണ്യം

WEBDUNIA|

ഒരു കാലഘട്ടത്തിന്‍റെ രോമാഞ്ചമായിരുന്നു രാഗിണി. മലയാളസിനിമയുടെ ആദ്യകാലങ്ങളില്‍ നിറഞ്ഞു നിന്ന തിരുവിതാംകൂര്‍ സഹോദരിമാരില്‍ ഇളയവള്‍. ലളിതപത്മിനിമാരേക്കാള്‍ മലയാളത്തിന് ഏറ്റവും കൂടുതല്‍ കലാപ്രകടനങ്ങള്‍ കാഴ്ചവച്ചതും രാഗിണിയായിരുന്നു.

നാല്‍പ്പതുകളില്‍ തിരുവിതാംകൂര്‍ സിസ്റ്റേഴ്‌സ് തെന്നിന്ത്യലിലെ ഏറ്റവും പ്രശസ്തരായ നര്‍ത്തകിമാരായിരുന്നു
നൃത്തത്തിലും അഭിനയത്തിലും ഒരു കാലത്ത് മലയാള സിനിമയുടെ ഉന്നതശൃംഗങ്ങളില്‍ എത്തിനിന്ന രാഗിണി ആ സ്ഥാനം ഏറെനാള്‍ തന്‍റേതു മാത്രമായി സൂക്ഷിച്ചിരുന്നു.

1937 ഡിസംബര്‍ 29ന് കാട്ടാക്കട ഗോപാലപിള്ളയുടേയും,മലയകോട്ടേജ് സരസ്വതി അമ്മയുടേയും മകളായി ജനിച്ചു.1976 ഡിസംബര്‍ 30 ന് അന്തരിച്ചു

ഗുരു ഗോപിനഥിന്‍റെ കീഴില്‍ നൃത്തം പഠിച്ച രാഗിണിയായിരുന്നു മൂന്നു സഹോദരിമാലില്‍ മികച്ച നര്‍ത്തകി. മാരകമായ രോഗംബാധിച്ചാണ് രാഗിണി നമ്മെ വിട്ടു പോയത്.നടി ശോഭന രാഗിണിയുടെ സഹോദരന്‍റെ മകളാണ് നടന്‍ കൃഷ്ണ സഹോദരി ലളിതയുടെ ചെറുമകനും.

അക്കാലങ്ങളില്‍ സത്യന്‍റെയും നസീറിന്‍റേയും നായികമാരായി രാഗിണി ഒരുപോലെ തിളങ്ങിയിരുന്നു. സത്യനോടൊപ്പം "ഭാര്യ' എന്ന ചിത്രത്തിലഭിനയിച്ച ഹതഭാഗ്യയായ ഭാര്യയുടെ വേഷം ഒന്നുമാത്രം മതി പ്രേക്ഷകമനസ്സുകളില്‍ നിന്നും രാഗിണി എന്ന കലാകാരിയുടെ ഓര്‍മ മാഞ്ഞുപോകാതിരിക്കാന്‍.

"പ്രസന്ന' എന്ന ചിത്രത്തിലാണ് രാഗിണി ആദ്യമായി അഭിനയിച്ചത്. പക്ഷേ ചലച്ചിത്രരംഗത്ത് എത്തിയത് ഉദയശങ്കറിന്‍റെ നൃത്തപ്രധാനമായ കല്പന എന്ന സിനിമയിലൂടെ ആയിരുന്നു.നൃത്തപ്രാധാന്യമേറിയ ഈ ചിത്രത്തില്‍ രാഗിണിയോടൊപ്പം ലളിതയും പത്മിനിയും നൃത്തം ചെയ്തു.പ്രസന്നയിലും മൂന്നു സഹോദരിമാരും നൃത്തം ചെയ്തു.

പ്രസന്നക്കുശേഷം തസ്കര വീരന്‍ ,ഉമ്മിണിത്തങ്ക, വിയര്‍പ്പിന്‍റെ വില,നിത്യകന്യക,ആരോമലുണ്‍നി, നായരു പിടിച്ച പുലിവാല്, ഭാര്യ, ഉണ്ണിയാര്‍ച്ച, പാലോട്ടുകോമന്‍, കൃഷ്ണകുചേല, വേലുത്തമ്പിദളവ, നിത്യകന്യക, പുതിയ ആകാശം പുതിയ ഭൂമി, ചിലമ്പൊലി, അന്ന, ലക്ഷ്യം, കലയും കാമിനിയും, ആറ്റംബോംബ്, മണവാട്ടി, തുറക്കാത്തവാതില്‍, അരനാഴികനേരം എന്നീ ചിത്രങ്ങളില്‍ മറക്കാനാകാത്ത എത്രയെത്ര കഥാപാത്രങ്ങളെ രാഗിണി മലയാളത്തിനു കാഴ്ചവച്ചു! ഇവയൊക്കെയും പ്രേക്ഷകഹൃദയങ്ങളില്‍ രാഗിണിക്ക് ഉന്നതമായ സ്ഥാനം ഉറപ്പിച്ചവയാണ്.

മലയാളം ഉള്‍പ്പൈടെ തമിഴ് ,തെലുങ്ക് ,ഹിന്ദി എന്നീ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ രാഗിണി അഭിനയിച്ചു. മാധവന്‍ തമ്പിയാണ് രാഗിണിയെ വിവാഹം കഴിച്ചത്. ഈ ദമ്പതികള്‍ക്ക്രണ്ടു മക്കളുമുണ്ട്. ലക്ഷ്മി, പ്രിയ
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :