‘നക്ഷത്രങ്ങളേ കാവല്‍’ റീമേക്ക് ചെയ്യുന്നു!

WEBDUNIA|
PRO
‘നീലത്താമര’യുടെ വിജയത്തിലൂടെ റീമേക്ക് എന്ന സാധ്യതയെ മലയാള സിനിമ തിരിച്ചറിയുകയായിരുന്നു. ഒട്ടേറെ പഴയ ഹിറ്റുകള്‍ വീണ്ടും അവതരിക്കാനൊരുങ്ങുകയാണ്. രാജാവിന്‍റെ മകന്‍, നാടുവാഴികള്‍, നിന്നിഷ്ടം എന്നിഷ്ടം തുടങ്ങിയവ അവയില്‍ ചിലതുമാത്രം. ഇപ്പോഴിതാ, പത്മരാജന്‍റെ തിരക്കഥയില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത നക്ഷത്രങ്ങളേ കാവല്‍ വീണ്ടും എത്തുകയാണ്.

1978ല്‍ റിലീസായ ഈ സിനിമ ഒരു വന്‍ വിജയമായിരുന്നില്ല. ഇപ്പോഴും, കച്ചവടവിജയത്തിനായല്ല ഈ ചിത്രം റീമേക്ക് ചെയ്യുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ‘പുതിയമുഖം’ സംവിധാനം ചെയ്ത ദീപനാണ് നക്ഷത്രങ്ങളേ കാവല്‍ റീമേക്ക് ചെയ്യുന്നത്. പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭനും ബാബു ജനാര്‍ദ്ദനനും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.

അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ മീരാജാസ്മിന്‍, പ്രിയാമണി എന്നിവരാണ് നായികമാരാകുന്നത്. ജഗതി ശ്രീകുമാര്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു. ‘സുബ്രഹ്മണ്യപുരം’ എന്ന ചിത്രത്തിന്‍റെ ഗാനങ്ങളൊരുക്കിയ ജയിംസ് വസന്തനാണ് സംഗീത സംവിധായകന്‍. മനോജ് പിള്ളയാണ് ഛായാഗ്രഹണം.

സെപ്റ്റംബറോടെ നക്ഷത്രങ്ങളേ കാവല്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. അതേസമയം, പൃഥ്വിരാജിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്യാനിരുന്ന ‘ശിങ്കാരവേലന്‍’ എന്ന ചിത്രം ഉടന്‍ ആരംഭിക്കുന്നില്ല എന്നാണ് സൂചന. പൃഥ്വിയുടെ തിരക്കുകളാണ് ആ പ്രൊജക്ട് നീണ്ടുപോകാന്‍ കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :