മോഹന്‍ലാലിന്‍റെ സ്പിരിറ്റിന് വെറും 40 ദിവസം!

WEBDUNIA|
PRO
മോഹന്‍ലാലിന്‍റെ ‘സ്പിരിറ്റ്’ ചിത്രീകരണം ആരംഭിക്കുകയാണ്. രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് 12ന് തുടങ്ങും. 40 ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ തീരുന്ന ഈ സിനിമ മോഹന്‍ലാലിന്‍റെ കരിയറില്‍ വഴിത്തിരിവ് സൃഷ്ടിക്കുമെന്നാണ് സൂചന.

മോഹന്‍ലാല്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത രീതിയില്‍ വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് സ്പിരിറ്റില്‍ വേഷമിടുന്നത്. നഗരത്തില്‍ ഒറ്റയ്ക്ക് ജീവിക്കുന്ന രഘുനന്ദന്‍ എന്ന കഥാപാത്രം. അയാള്‍ ഒരു ‘ഈഗോയിസ്റ്റ്’ ആണ്. താന്‍ കഴിഞ്ഞിട്ടേയുള്ളൂ മറ്റാരും എന്ന അഹം‌ബോധം. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് അയാളോട് അടുത്ത് പെരുമാറാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ രണ്ടുപേര്‍ അയാളുടെ ജീവിതത്തെ അടുത്തുനിന്ന് വീക്ഷിക്കാന്‍ ശ്രമിക്കുന്നു. ഒരു യുവതിയും ഒരു മധ്യവയസ്കനുമാണത്.

കനിഹയും പ്രകാശ്‌രാജുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലും രഞ്ജിത്തും കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി വലിയ അടുപ്പമില്ലാതെ തുടരുകയായിരുന്നു. ആന്‍റണി പെരുമ്പാവൂര്‍ മുന്‍‌കൈയെടുത്താണ് ഇരുവരെയും ഒരുമിപ്പിക്കുന്നത്. കരിയറില്‍ വലിയ മാറ്റത്തിന് ശ്രമിക്കുന്ന മോഹന്‍ലാല്‍ സ്പിരിറ്റ് എന്ന രഞ്ജിത് ചിത്രത്തിലൂടെ ഒരു മികച്ച പ്രകടനത്തിനുള്ള സാഹചര്യം ഒരുക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :