കാസനോവ: നിര്‍മ്മാതാവ് പിന്‍‌മാറി?

PROPRO
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവ എന്ന മോഹന്‍‌ലാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറിയതായി സൂചന. പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുകാരായ കോണ്‍ഫിഡന്‍റ്‌ ഗ്രൂപ്പാണ് ഈ ചിത്രം നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ ഇവര്‍ കാസനോവ ഉപേക്ഷിച്ചതായാണ് പുതിയ വിവരം. കോണ്‍ഫിഡന്‍റ്‌ ഗ്രൂപ്പിന്‍റെ പ്രഥമ ചലച്ചിത്ര സംരംഭമായിരുന്നു കാസനോവ.

നിര്‍മ്മാതാവ് മാറിയതോടെ കാസനോവയുടെ ചിത്രീകരണവും നീട്ടിവച്ചു. ഈ മാസം അഞ്ചിന് തുടങ്ങാനിരുന്ന ചിത്രം അടുത്തമാസം 20ന് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനമെന്നറിയുന്നു. ആരാണ് നിര്‍മ്മാതാവെന്ന കാര്യം അറിവായിട്ടില്ല. ആശീര്‍വാദിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ തന്നെ ചിത്രം നിര്‍മ്മിച്ചേക്കുമെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്.

ഈ പ്രൊജക്ടില്‍ നിന്ന് കോണ്‍ഫിഡന്‍റ്‌ ഗ്രൂപ്പ് പിന്‍‌മാറിയതിന്‍റെ കാരണം വ്യക്തമല്ല. എങ്കിലും, മോഹന്‍‌ലാലിന്‍റെ കഴിഞ്ഞ ചിത്രമായ സാഗര്‍ എലിയാസ് ജാക്കി വേണ്ട വിധത്തില്‍ ബോക്സോഫീസില്‍ ക്ലിക്കാകാത്തതാണ് ഈ പിന്‍‌മാറ്റത്തിന് പിന്നിലെന്ന് സൂചനയുണ്ട്. ഭാവന തന്നെയാണ് കാസനോവയിലും ലാലിന്‍റെ നായിക.

10 കോടി രൂപയാണ് കാസനോവയ്ക്ക് മുതല്‍‌മുടക്ക് പ്രതീക്ഷിക്കുന്നത്. മലേഷ്യ, തായ്‌ലന്‍‌ഡ്‌, വിയന്ന, ഗോവ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ജനുവരിയില്‍ ബാംഗ്ലൂരില്‍ കാസനോവയുടെ പൂജാചടങ്ങ് വര്‍ണാഭമായാണ് നടന്നത്. ആറ്‌ മുംബൈ മോഡലുകള്‍ക്കൊപ്പം വൈറ്റ്‌ ലിമോസിനില്‍ മോഹന്‍‌ലാല്‍ വന്നിറങ്ങിയതും പൂജാ ചടങ്ങുകളിലെ ആര്‍ഭാടവുമൊക്കെ വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.

WEBDUNIA| Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (13:48 IST)
പ്രണയത്തിന് പുതിയൊരു വ്യാഖ്യാനം തേടുന്ന ചിത്രമാണിതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സഞ്ജു - ബോബി ടീമാണ് കാസനോവയുടെ തിരക്കഥ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :