മുക്ത അഭിനയിക്കരുതെന്ന് അച്ഛന്‍

മുക്ത
PROPRO
അച്ഛനമ്മമാരുടെ പിണക്കവും കുശുമ്പും സിനിമാനടിമാരുടെ ജീവിത്തെ ദുരിതമാക്കുന്നതിന്‌ മലയാളത്തില്‍ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്‌. മീരജാസ്‌മിനും ജോമോള്‍ക്കും പിന്നാലെ നടി മുക്തയുടെയും കുടുംബ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെടുന്നു.

'അച്ഛനുറങ്ങാത്ത വീട്‌' എന്ന ലാല്‍ ജോസ്‌ ചിത്രത്തില്‍ വഴിതെറ്റിപ്പോകുന്ന പെണ്‍കുട്ടിയെ അവതരിപ്പിച്ചുകൊണ്ട്‌ ശ്രദ്ധ പിടിച്ചു പറ്റിയ മുക്തക്കും അമ്മക്കും എതിരെ സ്വന്തം പിതാവ്‌ തന്നെയാണ്‌ രംഗത്ത്‌ എത്തിയിരിക്കുന്നത്‌.

'ഗോള്‍' എന്ന കമല്‍ ചിത്രത്തില്‍ നായികാ പ്രാധാന്യമുള്ള വേഷത്തില്‍ എത്തിയ മുക്ത സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍‌ത്തിയാക്കുന്നതിന്‌ മുമ്പ്‌ തന്നെ തമിഴില്‍ ഗ്ലാമര്‍ സുന്ദരിയായി പേരെടുത്തിരുന്നു. വിശാലിനൊപ്പം അഭിനയിച്ച 'താമ്രഭരണി' ഗ്ലാമര്‍ ഇമേജാണ്‌ സുന്ദരിക്ക്‌ സമ്മാനിച്ചത്‌.

മുക്തയെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിന്‌ എതിരെയാണ്‌ പിതാവ്‌ ജോര്‍ജ്‌ രംഗത്ത്‌ എത്തിയിരിക്കുന്നത്‌. പത്താക്ലാസ്‌ പോലും പാസാകാത്ത മുക്ത പഠനം കഴിഞ്ഞ്‌ മാത്രം സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്നാണ്‌ അച്ഛന്‍റെ അഭിപ്രായം.

എന്നാല്‍ മകളെ ഉപയോഗിച്ച്‌ പണം ഉണ്ടാക്കാനാണ്‌ അമ്മ ഷാലി ശ്രമിക്കുന്നതെന്ന്‌ അച്ഛന്‍ ജോര്‍ജ്‌ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മുക്തയും അമ്മയും ജോര്‍ജിനെതിരെ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‌കിയിട്ടുണ്ട്‌.

പൊലീസിനെ പേടിച്ച്‌ തനിക്ക്‌ ഒളിവില്‍ കഴിയേണ്ടി വന്നു എന്നും നടിയുടെ അച്ഛന്‍ ആരോപിക്കുന്നു.

ജോര്‍ജിന്‍റെ തോക്കിന്‍റെ ലൈസന്‍സ്‌ റദ്ദാക്കണമെന്ന്‌ ഷാലി പൊലീസിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മുക്തയും എന്‍ജിനീയറിങ്ങിന്‌ പഠിക്കുന്ന ചേച്ചിയും അമ്മയൊടൊപ്പമാണ്‌ ഒരു വര്‍ഷമായി താമസം. ഊട്ടിയില്‍ പഠിക്കുന്ന മൂത്ത മകള്‍ അടുത്തിടെ ആത്മഹത്യക്ക്‌ ശ്രമിച്ചെന്നും ജോര്‍ജ്‌ ആരോപിക്കുന്നു.

WEBDUNIA|
എന്തായാലും അച്ഛനും അമ്മയും രണ്ടു കൊമ്പത്തായപ്പോള്‍ മുക്തയുടെ കുടുംബ രഹസ്യങ്ങളെല്ലാം നാട്ടില്‍ പാട്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :