ഭ്രമരം പ്രേക്ഷകര്‍ക്ക് മുന്നില്‍

WEBDUNIA|
വ്യത്യസ്തതയുടെ മായക്കാഴ്ചകളുമായി മോഹന്‍ലാല്‍-ബ്ലസ്സി ടീമിന്‍റെ ഭ്രമരം ഇന്ന് തിയറ്ററുകളില്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കോയമ്പത്തൂരില്‍ നിന്നു ഹൈറേഞ്ച് വരെയുള്ള യാത്രയിലൂടെയാണ് ബ്ലസി കഥ പറയുന്നത്. പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളികളായി എറ്റെടുത്ത ഒരു മനുഷ്യന്‍റെ യാത്രയാണ് ബ്ലസി ആക്ഷന്‍ പശ്ചാത്തലത്തില്‍ പറയുന്നത്.

മോഹന്‍‌ലാലിന്‍റെ പേരില്‍ തന്നെ ചിത്രത്തിന്‍റെ വ്യത്യസ്ത തുടങ്ങുന്നു. ഇതില്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വിളിപ്പേരില്ല. പകരം അയാള്‍, അവന്‍ എന്നൊക്കയാണ് ലാലിനെ സംബോധന ചെയ്യുന്നത്. സാ‍ധാരണക്കാരെപ്പോലെ മോഹങ്ങളും സ്വപ്നങ്ങളുമെല്ലാം അയാള്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ജീവിതത്തിലെവിടെയോവെച്ച് അയള്‍ ദു:ഖങ്ങളുടെ പടുകുഴിലകപ്പെട്ടു.അവിടെ നിന്നും ഉയിര്‍ത്തെഴുനേല്‍പ്പിനായി പിന്നീട് അയാളുടെ ശ്രമം. അതിനിടയില്‍ വിലപ്പെട്ട പലതും അയാള്‍ക്ക് നഷ്ടമായി.

ഹൈറേഞ്ച് പശ്ചാത്തലമാക്കി ബ്ലെസ്സി തന്നെ ഒരുക്കിയ പളുങ്ക് ഒരു കുടുംബ കഥയായിരുന്നെങ്കില്‍ അക്ഷന്‍റെ പശ്ചാത്തലത്തിലാണ് ഭ്രമരം വരുന്നത്. ബ്ലസി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭൂമിക ചൗളയാണ് നായിക. ലക്ഷ്മി ഗോപാലസ്വാമിയും പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു. കോമഡി ചിത്രങ്ങളിലൂടെ ബോളിവുഡില്‍ പ്രശസ്തനായ സുരേഷ് മേനോനും ഭ്രമരത്തിലൂടെ മലയാളത്തിലെത്തുന്നു.

മുരളീ കൃഷ്ണ, മദന്‍ കൃഷ്ണ, ബേബി നിവേദിത, ജയലക്ഷ്മി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. യൗവന്‍ എന്‍റര്‍റ്റെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ രാജു വല്യത്തും സുള്‍ഫിക്കറും ചേര്‍ന്നാണ് നിര്‍മാണം. അനില്‍ പനച്ചൂരാന്‍ എഴുതിയ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരയാണ് സംഗീതം. സിനിമറ്റൊഗ്രഫി അജയന്‍ വിന്‍സന്‍റ്. എഡിറ്റിങ് വിജയ്ശങ്കര്‍, കലാസംവിധാനം പ്രശാന്ത് മാധവന്‍, പ്രൊഡക്്ഷന്‍ കണ്‍ട്രോളര്‍ അനില്‍ മാത്യു, പിആര്‍ഒ വാഴൂര്‍ ജോസ്.

കൊച്ചി, നെല്ലിയാമ്പതി, മൂന്നാര്‍, മറയൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ഭ്രമരം മാക്സ് ലാബ് എന്‍റര്‍റ്റെയ്ന്‍മെന്‍റ് ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :