പുത്തഞ്ചേരിയുടെ തിരക്കഥയില്‍ ലാല്‍

PROPRO
ഗിരീഷ് പുത്തഞ്ചേരി തിരക്കിലാണ്. ഗാനരചനയുടെ തിരക്കിലല്ല അദ്ദേഹം മുഴുകിയിരിക്കുന്നത്. രണ്ട് തിരക്കഥകളുടെ രചനയിലാണ് ഇപ്പോള്‍ പുത്തഞ്ചേരി. ഒരു തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകും. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ് രണ്ടാമത്തെ തിരക്കഥ ഗിരീഷ് പുത്തഞ്ചേരി രചിക്കുന്നത്.

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഗീതപ്രധാനമായ ഒരു കഥയാണ് ഈ ചിത്രത്തിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നതെന്നറിയുന്നു. പുത്തഞ്ചേരി തിരക്കഥയെഴുതിയ കഴിഞ്ഞ ചിത്രമായ വടക്കും‌നാഥനില്‍ മോഹന്‍ലാലായിരുന്നു നായകന്‍. കലാപരമായും വാണിജ്യപരമായും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു അത്.

എന്നാല്‍ ഈ സിനിമ 2009ല്‍ നടക്കാന്‍ സാധ്യതയില്ല. അടുത്ത വര്‍ഷം മോഹന്‍ലാലിന്‍റെ ഏറ്റവും പ്രധാന പ്രൊജക്ടായിരിക്കും ഗിരീഷ് പുത്തഞ്ചേരി തിരക്കഥയെഴുതുന്ന ചിത്രം.

ഗിരീഷ് പുത്തഞ്ചേരി സംവിധാനം ചെയ്യുന്ന സിനിമയില്‍ ആരൊക്കെയാണ് താരങ്ങള്‍ എന്ന് അറിവായിട്ടില്ല. ചിത്രത്തിന്‍റെ ലൊക്കേഷന്‍ കൊല്‍ക്കത്തയിലെ ചൌരംഗി ലെയിനാണ്.

WEBDUNIA| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2009 (19:52 IST)
വടക്കും‌നാഥന്‍ കൂടാതെ പല്ലാവൂര്‍ ദേവനാരായണന്‍, കിന്നരിപ്പുഴയോരം എന്നീ സിനിമകള്‍ക്കും ഗിരീഷ് പുത്തഞ്ചേരി തിരക്കഥ രചിച്ചിട്ടുണ്ട്. മേലേപ്പറമ്പില്‍ ആണ്‍‌വീടിന്‍റെ കഥയും പുത്തഞ്ചേരിയുടേതായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :