‘തിരുത്തു’മായ് ഉണ്ണികൃഷ്ണന്‍

PROPRO
മമ്മൂട്ടിയുടെ ‘പരുന്തി’ന്‌ മുകളില്‍ മോഹന്‍ലാലിന്‍റെ ‘മാടമ്പി’ക്ക്‌ വിജയം സൃഷ്ടിച്ച സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണന്‍ അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയില്‍.

‘മാടമ്പി’ മികച്ച വിജയം നേടിയ സാഹചര്യത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെ ഉണ്ണികൃഷ്‌ണന്‍റെ അടുത്ത ചിത്രത്തിന്‌ ഡേറ്റ്‌ കൊടുത്തു എന്ന്‌ കരുതരുത്‌. കൊമേഴ്‌സ്യല്‍ വിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലല്ല ഉണ്ണികൃഷണന്‍.

പ്രമുഖ സാഹിത്യകാരന്‍ എന്‍ എസ്‌ മാധവന്‍റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥ, ‘തിരുത്തി’ന്‌ ചലച്ചിത്ര ആഖ്യാനം കൊടുക്കാനുള്ള ശ്രമത്തിലാണ്‌ സംവിധായകന്‍. ബാബറി മസ്‌ജിത്‌ പൊളിക്കപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യന്‍ മതേതരത്വ ബോധത്തില്‍ വന്ന വലിയ മാറ്റത്തെ കുറിച്ച്‌ ചിന്തിപ്പിക്കുന്ന കഥയാണ്‌ തിരുത്ത്‌.

തിരുത്തിന്‌ തിരക്കഥ ഒരുക്കാനുള്ള ശ്രമത്തിലാണ്‌ത്രേ ഇപ്പോള്‍ ഉണ്ണികൃഷ്‌ണന്‍. ചെറിയ ബജറ്റില്‍ ചിത്രം സ്വയം നിര്‍മ്മിക്കാനാണ്‌ ഉണ്ണികൃഷ്‌ണന്‍ ശ്രമിക്കുന്നത്‌. സിനിമ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ്‌ നീക്കം.

പരുന്തിനോട്‌ വിജയം നേടിയ മാടമ്പി കേരളത്തില്‍ 26 കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി എട്ട്‌ാഴ്‌ച പിന്നിട്ടു കഴിഞ്ഞു. വിതരണക്കാര്‍ക്ക്‌ ചിത്രം മൂന്ന്‌ കോടിയിലേറെ സമ്പാദിച്ചു കൊടുത്തു എന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :