ജിക്കി- ഭാവമധുരമായ പാട്ട്

പീസിയന്‍

WEBDUNIA|
ആന്ധ്രയിലെ ചിറ്റൂരാണ് സ്വദേശം.1935 നവംബര്‍ 1ന് ഗജപതി നായിഡുവിന്‍റെ മകളായി മദ്രാസിലാണ് ജനനം.ജിക്കി തമിഴിലെ ബാലനടി ആയിരുന്നു.മൂന്നാം ക്ളാസ് വരേയേ പഠിച്ചിട്ടുള്ളൂ.

ജിക്കി കൃഷ്ണവേണി എഴാം വയസ്സുമുതല്‍ പാടാന്‍ തുടങ്ങി. സിറ്റാഡലിന്‍റെ തമിഴ്ചിത്രമായ ജ്ഞാനസുന്ദരിരില്‍ അരര്‍ള്‍ താരും ദേവമാതാവേ എന്ന പാട്ടില്‍ കുട്ടിയുടെ ഭാഗം ജിക്കിയും യുവതിയുടെ ഭാഗം പി എ പെരിയനായകിയുമാണ് പാടിയത്.

പി.എസ് ദിവാകറാണ് ജിക്കിയെ മലയാളത്തിന് പരിചയപ്പെടുത്തിയത്. വനമാല എന്ന ചിത്രത്തിന് വേണ്ടി പി.കുഞ്ഞിക്കൃഷ്ണ മേനോന്‍ എഴുതിയ ‘തള്ളിത്തള്ളി ഓ വെള്ളം‘ എന്ന പാട്ടാണ് ജിക്കി കൃഷ്ണവേണി മലയാളത്തിന് വേണ്ടി ആദ്യം പാടിയത്.

പ്രേം നസീറിന്‍റെ ആദ്യ ചിത്രമായ മരുമകള്‍ക്ക് വേണ്ടി അഭയദേവും മുതുകുളവും എഴുതി ദിവാകര്‍ സംഗീത സംവിധാനം ചെയ്ത 'ആടിപ്പാടി വിളങ്ങുക', 'തവ ജീവിത സന്തോഷം', പ്രസാദ റാവുവുമായി ഒത്തുപാടിയ 'പരിചിതമായി ഹാ നാം' എന്നിവയാണ് പിന്നീട് പാടിയ പാട്ടുകള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :