രാഹുല്‍ ഗാന്ധി അമേഠി ജനങ്ങള്‍ക്ക് വെല്ലുവിളിയാകും: സ്മൃതി ഇറാനി

അമേഠി| WEBDUNIA| Last Modified തിങ്കള്‍, 7 ഏപ്രില്‍ 2014 (15:15 IST)
PTI
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെല്ലുവിളിയാകുന്നത് അമേഠിയിലെ ജനങ്ങള്‍ക്കാണെന്നും തനിക്ക് രാഹുല്‍ വെല്ലിവിളിയാകില്ലെന്നും അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി.

അമേഠിയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെയാണ് സ്മൃതി ഇറാനി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. ‘രാഹുലിനെ തനിക്ക് വെല്ലുവിളിയാകുമെന്ന് കരുതുന്നില്ല. അമേഠിയിലെ ജനങ്ങള്‍ക്കാണ് രാഹുല്‍ യഥാര്‍ത്ഥ വെല്ലുവിളിയാകുന്നത്.’ സ്മൃതി ഇറാനി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരെയാണ് താന്‍ മത്സരിക്കുന്നത്. അല്ലാതെ കോണ്‍ഗ്രസ്സിന്റെ ബി ടീമായ ആം ആദ്മിക്കെതിരെയല്ല. എഎപി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസം തനിക്ക് വെല്ലുവിളിയാകില്ലെന്നും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :