ആര്‍എസ്‌പിയ്‌ക്ക് സീറ്റ് നല്‍കില്ല; പ്രേമചന്ദ്രന്‍ കൊല്ലത്ത് സ്ഥാനാര്‍ഥിയാവും?

കൊല്ലം| WEBDUNIA| Last Modified വെള്ളി, 7 മാര്‍ച്ച് 2014 (14:54 IST)
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്‌പിയ്‌ക്ക് സിപി‌എം സീറ്റ് നല്‍കാന്‍ സാധ്യതയില്ലെന്ന് സൂചന. സീറ്റ്‌ കിട്ടിയില്ലെങ്കില്‍ ആര്‍എസ്‌പി കൊല്ലത്ത്‌ സൗഹൃദമത്സരം നടത്തുമെന്ന്‌ മുന്‍ സംസ്‌ഥാന സെക്രട്ടറി വി പി രാമകൃഷ്‌ണപിള്ളയും വ്യക്തമാക്കി.

എന്‍ കെ പ്രേമചന്ദ്രനെ കൊല്ലത്ത്‌ സ്‌ഥാനാര്‍ത്ഥിയാക്കുമെന്നും ആര്‍എസ്‌പി നേതൃത്വം വ്യക്‌തമാക്കി.എല്‍ഡിഎഫ്‌ യോഗത്തില്‍ പങ്കെടുക്കില്ലെന്നും സീറ്റ്‌ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും എടുത്തശേഷം ചര്‍ച്ച ചെയ്യുന്നതില്‍ എന്ത്‌ കാര്യമാണ്‌ ഉള്ളതെന്നും രാമകൃഷ്‌ണപിള്ള ചോദിച്ചു.

എല്‍ഡിഎഫില്‍ നില്‍ക്കാനാണ്‌ താല്‍പര്യമെങ്കിലും സിപിഎമ്മിന്റെ ധിക്കാരപരമായ നടപടിയാണ്‌ ചില കടുത്ത തീരുമാനങ്ങള്‍ക്ക്‌ പ്രേരിപ്പിക്കുന്നതെന്നും വി പി രാമകൃഷ്‌ണ പിള്ള പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :