അഴഗിരി രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ| WEBDUNIA|
PRO
ഡിഎംകെയില്‍ നിന്നു പിതാവായ കരുണാനിധി പുറത്താക്കിയ എം കെ അഴഗിരി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി നടത്തിയതായി റിപ്പോര്‍ട്ട്.

വ്യക്തിപരമായ കാര്യങ്ങള്‍ ആണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും രജനീകാന്ത് തന്റെ സുഹൃത്താണ് വേറൊന്നുമില്ലെന്നും കൂടിക്കാഴ്ചക്കു ശേഷം അഴഗിരി പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി അഴഗിരി കൂടിക്കാഴ്ച നടത്തിയിരുന്നു. യുപിഎയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് ഡിഎംകെ വിട്ടുപോയതില്‍ പ്രധാനമന്ത്രി തന്നോട് വിഷമം അറിയിച്ചതായി കൂടിക്കാഴ്ചക്കുശേഷം അഴഗിരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

പാര്‍ട്ടി വിരുദ്ധ നടപടികളെ തുടര്‍ന്ന് കഴിഞ്ഞ മാസം ഡിഎംകെ യില്‍ നിന്ന് മകനെ കരുണാനിധി പുറത്താക്കുകയായിരുന്നു.

അഴഗിരി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ നിര്‍ണായകമാണ് ഈ കൂടിക്കാഴ്ചകളെന്നാണ് വിലയിരുത്തല്‍‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :