അനുബന്ധ വാര്‍ത്തകള്‍
- മുഹമ്മദ് ഷമിയുടെ ട്വന്റി 20 കരിയറിന് അവസാനം ! ഇനി കുട്ടി ക്രിക്കറ്റിലേക്കില്ല
- രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ബോൾട്ടും വിരമിക്കുന്നു? ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ വിട്ടു
- Sanju Samson: സഞ്ജുവിന്റെ വാതിലുകള്‍ അടഞ്ഞിട്ടില്ല; ഏഷ്യാ കപ്പില്‍ ഈ താരം നിരാശപ്പെടുത്തിയാല്‍ പകരക്കാരന് കേരളത്തിന്റെ സ്വന്തം 'പവര്‍മാന്‍'
- Rudy koertzen: അമ്പയർ റൂഡി കോർട്സൺ കാറപകടത്തിൽ മരിച്ചു
- ടീമിലെ മറ്റേത് വിക്കറ്റ് കീപ്പർ ബാറ്ററേക്കാളും മികച്ച സ്റ്റാറ്റസ്, എന്നിട്ടും സഞ്ജു പുറത്ത്: കണക്കുകൾ നിരത്തി പ്രതികരിച്ച് സഞ്ജു ആരാധകർ
Virat Kohli: കരിയറില്‍ ഇങ്ങനെയൊരു പതനം ആരാധകര്‍ പ്രതീക്ഷിച്ചു കാണില്ല; ടി 20 റാങ്കിങ്ങില്‍ വിരാട് കോലിക്ക് വന്‍ തിരിച്ചടി !
പാക്കിസ്ഥാന് നായകന് ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്ത്
Virat Kohli T 20 Ranking: ട്വന്റി 20 റാങ്കിങ്ങില്‍ വിരാട് കോലിക്ക് വന്‍ തിരിച്ചടി. തുടര്‍ച്ചയായ ഫോം ഔട്ട് മൂലം വലയുന്ന കോലി ഐസിസി റാങ്കിങ്ങില്‍ 32-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഐസിസി റാങ്കിങ്ങില്‍ ട്വന്റി 20 ബാറ്റര്‍മാരുടെ പട്ടികയില്‍ സ്ഥിരമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന താരത്തിനാണ് ഈ തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ് പ്രകാരം കോലി 32-ാം സ്ഥാനത്താണ്.
പാക്കിസ്ഥാന് നായകന് ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്ത്. ആദ്യ പത്തില്‍ ഒരേയൊരു ഇന്ത്യന്‍ താരം, രണ്ടാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ്. ബാബര്‍ അസമിനേക്കാള്‍ 13 പോയിന്റ് മാത്രം പിന്നിലാണ് സൂര്യകുമാര്‍. ഇഷാന് കിഷന് 15-ാം സ്ഥാനത്തും ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ 16-ാം സ്ഥാനത്തും. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ശ്രേയസ് അയ്യര്‍ 19-ാം സ്ഥാനത്തെത്തി. കെ.എല്‍.രാഹുല്‍ 25-ാം സ്ഥാനത്താണ്.