വിശ്രമം വേണമെന്ന് ധവാന്‍; ഓസ്‌ട്രേലിയക്കെതിരായ പരമ്പര നിര്‍ണായകമാകുന്നത് നാല് താരങ്ങള്‍ക്ക്

  shikhar dhawan , team india , cricket , australia odi , ശിഖര്‍ ധവാന്‍ , ഇന്ത്യന്‍ ടീം , ക്രിക്കറ്റ് ഓസ്‌ട്രേലിയ , ധോണി , കോഹ്‌ലി
ന്യൂഡല്‍ഹി| Last Updated: വെള്ളി, 15 ഫെബ്രുവരി 2019 (15:28 IST)
ലോകകപ്പ് മത്സരങ്ങള്‍ മുന്‍‌നിര്‍ത്തി വിശ്രമം ആവശ്യപ്പെട്ട് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സെലക്‍ടര്‍മാരോട് താരം പറഞ്ഞതായാണ് വിവരം.

ധവാന്റെ ആവശ്യം സെലക്‍ടര്‍മാര്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ന്യൂസിലന്‍ഡ് പര്യടനത്തിനിടെ വിശ്രമം ലഭിച്ച ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ടീമിലേക്ക് മടങ്ങിയെത്തും.

കോഹ്‌ലി തിരിച്ചെത്തുമ്പോള്‍ രോഹിത് ശര്‍മ്മയ്‌ക്ക് വിശ്രമം നല്‍കിയേക്കും. ഈ മാസം ആരംഭിക്കുന്ന രണ്ട്
ട്വന്റി-20 മത്സരങ്ങളിലും മഹേന്ദ്ര സിംഗ് ധോണി കളിക്കില്ല.

ലോകകപ്പ് അടുത്തിരിക്കെ ഓസീസിനെതിരായ പരമ്പര നിര്‍ണായകമാകുന്നത് ദിനേഷ് കാര്‍ത്തിക്, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവര്‍ക്കായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :