വിലക്ക് തീരുന്നു, ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരുമോ ശ്രീശാന്ത് ?

Sreesanth, Team India, Virat Kohli, ശ്രീശാന്ത്, ടീം ഇന്ത്യ, വിരാട് കോഹ്‌ലി
Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2019 (16:42 IST)
മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമോ? അടുത്ത വര്‍ഷം ഓഗസ്റ്റോടെ ശ്രീശാന്തിന്‍റെ വിലക്ക് അവസാനിക്കുമ്പോള്‍ ശ്രീക്ക് മടങ്ങിയെത്താനുള്ള സുവര്‍ണാവസരമാണ് ലഭിക്കുന്നത്.

ഒത്തുകളി ആരോപണത്തില്‍ ബി സി സി ഐ ഏര്‍പ്പെടുത്തിയ വിലക്ക് ഏഴുവര്‍ഷമായാണ് കുറച്ചിരിക്കുന്നത്. ആജീവനാന്ത വിലക്ക് എന്നത് ഏഴുവര്‍ഷമാക്കി കുറച്ചുകൊണ്ട് ബി സി സി ഐ ഓംബുഡ്സ്മാന്‍ ഡി കെ ജെയ്‌ന്‍ ഉത്തരവിറക്കി.

ശ്രീശാന്തിന്‍റെ വിലക്ക് നീക്കിയ സുപ്രീം കോടതി അന്തിമതീരുമാനം ബി സി സി ഐക്ക് വിട്ടിരുന്നു. ഇതോടെയാണ് ഇപ്പോള്‍ ബി സി സി ഐ തീരുമാനം അറിയിച്ചിരിക്കുന്നത്. അടുത്ത ഓഗസ്റ്റില്‍ വിലക്ക് അവസാനിച്ചാല്‍ ശ്രീ ടീമിലേക്ക് മടങ്ങി വരാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ശ്രീശാന്തിനെപ്പോലെ അറ്റാക്കിംഗ് ആറ്റിട്യൂഡുള്ള ഒരു ബൌളര്‍ ടീം ഇന്ത്യയ്ക്കൊപ്പം ചേരുകയാണെങ്കില്‍ ഇപ്പോഴത്തേതിന്‍റെ ഇരട്ടിശക്തി ഇന്ത്യയുടെ ബൌളിംഗ് നിരയ്ക്ക് വന്നുചേരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യന്‍ ടീമില്‍ ധോണി യുഗം ഏതാണ്ട് അവസാനിക്കുന്നു എന്നതും ശ്രീശാന്തിന്‍റെ മടങ്ങിവരവിന് അവസരം ഒരുക്കിയേക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :