ഉരുളക്കിഴങ്ങ്-ക്യാരറ്റ് ഫ്രൈ

WEBDUNIA|
ചേരുവകള്‍ :

ഉരുളക്കിഴങ്ങ്- 4
ക്യാരറ്റ്-4
സവാള-1
നാരങ്ങ നീര്-2 ടേബിള്‍ സ്പൂണ്‍
ജീരകവും കടുകും-1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1/2
മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
ഗരം മസാല പൊടി-1 ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ്-10
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്-1/2 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില-ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ക്യാരറ്റും ഉരുളക്കിഴങ്ങും തൊലികളഞ്ഞ് ചെറുതായി നീളത്തിന് അരിയുക. അതിനുശേഷം ഫ്രൈയിംഗ് പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച്, ഉരുളക്കിഴങ്ങ് അതിലേക്കിടുക. ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്ത് മാറ്റുക. അതിന് ശേഷം ക്യാരറ്റും ഇപ്രകാരം ചെയ്യുക. ഇവ മാറ്റിവച്ചതിന് ശേഷം വെളിച്ചെണ്ണയില്‍ കടുക്, ജീരകം എന്നിവ പൊട്ടിക്കുക, തുടര്‍ന്ന് അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചെറുതായി ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. പിന്നിട് അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ്, ക്യാരറ്റ്, മഞ്ഞള്‍പ്പൊടി മുളകുപൊടി, ഗരം മസാല, പാകത്തിന് ഉപ്പ്, അണ്ടിപരിപ്പ്, നാരങ്ങ നീര്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ചേരുവകള്‍ ഒന്നുകൂടി പാകപ്പെടുന്നതിനായി അഞ്ച് മിനിറ്റ് നേരം അടച്ച് വേവിക്കുക. ഉച്ചയൂണിനൊപ്പം കഴിക്കാന്‍ പറ്റിയ വിഭവമാണ് ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :