Man from Kodagu books hall to see Phoonk all alone,
അവസാനം വര്‍മ പരാജയം സമ്മതിച്ചു. തന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രമായ ഫൂങ്ക് ഒറ്റക്കിരുന്നു കാണാന്‍ ധൈര്യമുണ്ടോയെന്ന വെല്ലുവിളി ഏറ്റെടുത്ത കുടക് സ്വദേശി പവിന്‍ പൊന്നണ്ണയാണ് വര്‍മ്മയെ പരാജയപ്പെടുത്തിയത്. ഫൂങ്ക് ഒറ്റക്കിരുന്ന കാണുന്നവര്‍ക്ക് അഞ്ചു ലക്ഷം നല്കാമെന്ന് വര്‍മ വാഗ്ദാനം ചെയ്തിരുന്നു. വെല്ലുവിളി ഏറ്റെടുത്ത പവിന്‍ ഞായാറാഴ്ച ബംഗ്ലൂരിലെ ഇനോക്സ് തിയറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്കുള്ള 226 സീറ്റുകളും ബുക്ക് ചെയ്ത് ഒറ്റക്കിരുന്ന് സിനിമ കണ്ടാണ് വെല്ലുവിളി പുല്ലു പോലെ നേരിട്ടത്. അര ലക്ഷത്തോളം രൂപ പവിന്‍ ഇതിനായി മുടക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു കൊണ്ടൊന്നും പവിന്‍ പ്രേത സിനിമകളുടെ ആരാധകനാണെന്നും കരുതരുത്.
വിരലിലെണ്ണാവുന്ന പ്രേത ചിത്രങ്ങള്‍ മാത്രം കണ്ടിട്ടുള്ള പവിന്‍ വര്‍മ്മയുടെ വെല്ലുവിളി ഏറ്റെടുത്തതിന് ന്യായമായ ഒരു കാരണമുണ്ട്. കുടകിലെ വിജനമായ വനപ്രദേശത്ത് ജനിച്ചു വളര്‍ന്ന പവിന്‍ തെരുവ് വിളക്ക് പോലുമില്ലാത്ത പ്രദേശങ്ങളില്‍ സഞ്ചരിച്ച് ഭയം തീര്‍ന്നവനാണെന്ന് അവകാശപ്പെടുന്നു.
ചിത്രം പുറത്തിറങ്ങുന്ന അന്ന് തന്നെ വെല