‘രാജമാണിക്യ’ത്തിലെ ബെല്ലാരി രാജ എന്ന കഥാപാത്രം പ്രേക്ഷകരില്‍ കൌതുകമുണര്‍ത്തിയെങ്കില്‍, മല്ലയ്യയായുള്ള മമ്മൂട്ടിയുടെ പ്രച്ഛന്നവേഷം സഹതാപമാണ് തോന്നിപ്പിക്കുക.മമ്മൂട്ടി, അദ്ദേഹത്തെ വെച്ചുള്ള ചില്ലറ നമ്പരുകള്‍; ഇവ കണ്ടാല്‍ മതി സായൂജ്യം നേടുവാന്‍ എന്നുള്ളവര്‍ക്ക് മാത്രം ‘ചട്ടമ്പിനാടി’ലൂടെ ഒരു യാത്രയാവാം. അതല്ലാത്തവര്‍ക്ക് സമയം കൊല്ലുവാന്‍ ‘രാജമാണിക്യ’മോ ‘മായാവി’യോ ഒന്നുകൂടി സി.ഡി.യിട്ടു കാണുകയാവും നന്ന്. മുടക്കുമുതല്‍ തിരിച്ചു ലഭിക്കുന്നതുകൊണ്ടു മാത്രം പടച്ചിറക്കുന്ന ഇത്തരം സിനിമാക്ലോണുകളെ അവഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ‘ചട്ടമ്പിനാട്’ ഓര്‍മ്മപ്പെടുത്തുന്നു.