ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമിലിടം നേടാന്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിനാവുമോ എന്ന ആശങ്കയ്ക്ക് വിരാമമായി. പരുക്ക് അലട്ടിയില്ലെങ്കില്‍ ബെക്കാം അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുമെന്ന് ഇംഗ്ലണ്ട് കോച്ച് ഫാബിയോ കാപ്പെല്ലോ വ്യക്തമാക്കിയതായി ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
യു എസ് മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ലോസ് ഏയ്ഞ്ചല്‍സ് ഗ്യാലക്സിയുടെ താരമായ ബെക്കാം ജനുവരി മുതല്‍ വായ്പാ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബായ എ സി മിലാനില്‍ കളിക്കാനിരിക്കുയാണ് കാപ്പെല്ലൊ മനസു തുറന്നതെന്നാണ് സൂചന.
ബെക്കാമിനെ ടീമിലുള്‍പ്പെടുത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം കളിക്കുമെങ്കില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുമെന്നായിരുന്നു കാപ്പെല്ലോയുടെ മറുപടി. എന്നാല്‍ 34 കാരനായ ബെക്കാം ശാരീരികക്ഷമത കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും കാപ്പെല്ലൊ പറഞ്ഞു.
ബെക്കാമിന്‍റെ പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ പ്രായം നോക്കിയല്ല താരങ്ങളെ ടീമിലെടുക്കുന്നതായിരുന്നു കാപ്പെല്ലോയുടെ മറുപടി. കഴിവാണ് ടീമില്‍ ഇടം നല്‍കാനുള്ള ഒരേരൊരു നിബന്ധന. ബെക്കാമിന് അത് വേണ്ടുവോളമുണ്ട്. അദ്ദേഹം ശരിക്കുമൊരു പ്രഫഷണലാണ്. ല