മാതൃഭുമി വാര്‍ത്തകള്‍
ഇസ്‌ലാമിക ബാങ്കിങ്ങിന് ഇന്ത്യയില്‍ വന്‍ സാധ്യത-ഡോ. സിദ്ദിഖി
കൊച്ചി: ഇസ്‌ലാമിക ബാങ്കിങ് സമ്പ്രദായത്തിന് ഇന്ത്യയില്‍ വന്‍ സാധ്യതയാണെന്നും സങ്കുചിതമായ ചിന്താഗതിയുടെ പേരില്‍ പലിശരഹിത ബാങ്കിങ് രീതിയെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നും പ്രമുഖ ഇസ്‌ലാമിക സാമ്പത്തിക വിദഗ്ദ്ധ നും സൗദി അറേബ്യയിലെ കിങ് അബ്ദുള്‍ അസീസ് സര്‍വകലാശാലയിലെ മുന്‍ ഇക്കണോമിക്‌സ് പ്രൊഫസറുമായ ഡോ. മൊഹമ്മദ് നെജത്തുള്ള സിദ്ദിഖി അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക ബാങ്കിങ്ങിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍ സ്വദേശിയാണ്.
ഗള്‍ഫില്‍ എഴുപതുകളില്‍ തുടക്കമിട്ട ഇസ്‌ലാമിക ബാങ്കിങ് സമ്പ്രദായം ഇന്ന് മലേഷ്യ, ഇന്‍ഡൊനീഷ്യ, സിംഗപ്പൂര്‍, ബ്രിട്ടന്‍, ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. നിലവിലുള്ള 500-ഓളം ഇസ്‌ലാമിക ബാങ്കിങ് സ്ഥാപനങ്ങളില്‍ പകുതിയില്‍ താഴെ മാത്രമേ ഗള്‍ഫ് മേഖലയിലുള്ളൂ. ഇസ്‌ലാമിക ബാങ്കിങ് സ്ഥാപനങ്ങളുടെ മൊത്തം ബിസിനസ് ഒരു ലക്ഷം കോടി ഡോളറില്‍ താഴെ വരും. സിംഗപ്പൂരിനേയും ബ്രിട്ടനേയും പോലുള്ള രാജ്യങ്ങള്‍ നിയമ ഭേദഗതി വഴിയാണ് രാജ്യത്ത് ഇസ്ലാമിക