പ്രായപൂര്‍ത്തി ആയ ആളുകള്‍ തമ്മിലാണ് വിവാഹം നടക്കാറ്. പ്രായപൂര്‍ത്തിയായവര്‍ അവരുടെ തീരുമാനങ്ങളില്‍ ( അത് മതം മാറ്റമായാലും ) സ്വതന്ത്രരാണ്. ഈ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്കുന്ന മൌലികാവകാശവുമാണ്. ഭരണഘടന എന്തെന്ന് വര്‍ഗീയ തിമിരം കാരണം മനസ്സിലാകാത്തതാണ് പ്രശ്നം. വേറൊരര്‍ത്ഥത്തില്‍, അടിസ്ഥാനമേതുമില്ലാത്ത വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ അവരുടെ മതങ്ങളില്‍ നിന്നും ആളുകള്‍ യുക്തിഭദ്രമായ വിശ്വാസത്തിലേക്ക് മാറുന്നതിനെ യുക്തിപരമായി തടയാന്‍ കഴിയാതെ വരുംബോള് ഉണ്ടാക്കുന്ന വെറും കോലാഹലങ്ങള്‍. കമലാ സുറയ്യയെപ്പോലെ ചിന്തിച്ച് മനസ്സിലാക്കിയവരല്ലാതെ ആരെങ്കിലും എല്ലാഭാഗത്തു നിന്നും പീഡിപ്പിക്കപ്പെടുന്ന ഒരു മതത്തിലേക്ക് കടന്നുവരുമൊ? ചോറു തിന്നുന്നവന് കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കാന്‍ ഇതൊക്കെ ധാരാളം.