കുട്ടികൾക്കായി ഡേകെയറുകൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം !

Sumeesh| Last Modified ശനി, 10 നവം‌ബര്‍ 2018 (15:32 IST)
കുട്ടികളെ ഡേകെയറുകളിൽ നിർത്താതെ അമ്മയ്ക്കും അച്ഛനുമൊപ്പം സമയം ചിലവിട്ട് വളരാൻ അനുവദിക്കുന്നതാണ് നല്ലതെങ്കിലും ചില സാഹചര്യങ്ങളിൽ നമുക്ക് കുട്ടികളെ ഡേകെയറുകളിൽ ആക്കേണ്ടി വരാറുണ്ട്. ഇത്തരത്തിൽ കുട്ടികൾക്കായി ഡേകെയറുകൾ തിരഞ്ഞെടുക്കുമ്പോൾ മാതാപിതാക്കൾ കുറച്ചൊന്നും ശ്രദ്ധ നൽകിയാൽ പോര. നിരവധി കാര്യങ്ങൾ ശ്രദ്ധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ കുട്ടികൾക്കായുള്ള ഡേകെയറുകൾ തിരഞ്ഞെടുക്കാവൂ.

ഡേകെയറുകളെ ബ്രോഷറുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാതെ അടുത്ത സുഹൃത്തുക്കളുടെ അഭിപ്രായത്തിന്റെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുക. കുട്ടിക്ക് പരിജയമുള്ള സമപ്രായക്കാർ ഉള്ള ഡേകെയറുകളാണെങ്കിൽ കൂടുഇതൽ നല്ലത്.

ഡേ കെയറുകളിലെ ജോലിക്കാരുടെയും അധ്യാപകരുടെയും യോഗ്യതയും അവരുടെ പെരുമാറ്റ രീതിയും പ്രത്യേകം നിരീക്ഷിക്കേണ്ട കാര്യമാണ്, കുട്ടികളെ മറ്റൊരിടത്താക്കുമ്പോൾ അവരുടെ വൈകാരിക പരമായ ആവശ്യങ്ങൾ ആ പ്രായത്തിൽ നിറവേറ്റപ്പെടണം എന്നത് വളരെ പ്രധാനമാണ്. മുഴുവൻസമയവും സി സി ടി വി ദൃശ്യങ്ങളിലൂടെ മാതാപിതാക്കൾക്ക് കുട്ടികളെ കാണാനാകുന്ന സെന്ററുകളാണ് കൂടുതൽ ഉത്തമം.

ക്ലാസ് മുറികളുടെ സൌകര്യവും. ഗതാഗത സൌകര്യവുമാണ് അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം, സുരക്ഷിതമായ വാഹന സംവിധാനം ഡേകെയറുകൾക്ക് ഉണ്ട് എന്ന് ഉറപ്പുവരുത്തണം. ജി പി എസ് വഴി ട്രാക്ക് ചെയ്യാനാകുന്ന സൈകര്യമുള്ള ഡേകെയർ വാഹങ്ങളാണ് ഉത്തമം. മാതാപിതാക്കൾക്ക് ടെൻഷനില്ലാതെ ഇരിക്കാൻ ഇത് സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :