നിലവിലെ രാഷ്ട്രീയവ്യവസ്ഥിതിയോടുള്ള രോഷമാണ് ഇന്ത്യന്‍ 2!

ഇന്ത്യന്‍ 2, കമല്‍ഹാസന്‍, ഷങ്കര്‍, രജനികാന്ത്, മമ്മൂട്ടി, Indian 2, Kamalhasan, Shankar, Rajnikanth, Mammootty
BIJU| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (15:29 IST)
നിലവിലത്തെ രാഷ്ട്രീയവ്യവസ്ഥിതിയോടുള്ള രോഷമാണ് ഇന്ത്യന്‍ 2ന്‍റെ പ്രമേയമെന്ന് കമല്‍‌ഹാസന്‍. വിശ്വരൂപം 2ന്‍റെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 കമല്‍ഹാസന്‍റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായിരിക്കും. ഇന്ത്യന്‍ തന്നെ ഒരു രാഷ്ട്രീയ ചിത്രം ആയിരുന്നു എന്നും അതിനേക്കാള്‍ രൂക്ഷമായി പ്രതികരിക്കുന്ന ഒരു രാഷ്ട്രീയചിത്രമായിരിക്കും ഇന്ത്യന്‍ 2 എന്നുമാണ് കമല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഷങ്കര്‍ - കമല്‍ഹാസന്‍ ടീമിന്‍റെ ഇന്ത്യന്‍ 2 ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായുള്ള സെറ്റ് വര്‍ക്കുകള്‍ രാമോജിറാവു ഫിലിം സിറ്റിയില്‍ ഉടന്‍ തുടങ്ങും.

ഷങ്കര്‍ ഇപ്പോള്‍ ഇന്ത്യന്‍ 2ന്‍റെ താരങ്ങളെയും സാങ്കേതികവിദഗ്ധരെയും നിര്‍ണയിക്കുന്നതിന്‍റെ തിരക്കിലാണ്. നയന്‍‌താരയായിരിക്കും ചിത്രത്തിലെ നായിക എന്നറിയുന്നു. ഷങ്കര്‍ ചിത്രത്തില്‍ നയന്‍സ് ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. അനിരുദ്ധായിരിക്കും ഈ ചിത്രത്തിന് സംഗീതം നിര്‍വഹിക്കുക.

സമീപകാലത്ത് അനിരുദ്ധ് സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. അത് മനസിലാക്കിയാണ് ഷങ്കര്‍ പുതിയ നീക്കം നടത്തുന്നത്. രവിവര്‍മനാണ് ഛായാഗ്രഹണം. ടി മുത്തുരാജ് കലാസംവിധാനം നിര്‍വഹിക്കും.

2019 പകുതിയോടെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതി. സേനാപതി എന്ന കഥാപാത്രത്തെയാണ് കമല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 1996ല്‍ റിലീസായ ഇന്ത്യനില്‍ സേനാപതിയെയും മകനെയും അനശ്വരമാക്കി കമല്‍ഹാസന്‍ ദേശീയ പുരസ്കാരം നേടിയിരുന്നു. ലൈക പ്രൊഡക്ഷന്‍സാണ് ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :