കന്നി രാശിയിലുള്ളവര്‍ പൊതുവേ നല്ല ചിന്തകരും എപ്പോഴും കാര്യങ്ങളെ യുക്തിവല്‍ക്കരിക്കുന്നവരും സ്വന്തം വീക്ഷണങ്ങള്‍ മറ്റുള്ളവരെ പറഞ്ഞ് ധരിപ്പിക്കുന്നവരും ആയിരിക്കും. കാര്യങ്ങള്‍ നന്നായി വിശകലനം ചെയ്യുന്ന ഇവര്‍ മയത്തില്‍ സംസാരിക്കുന്നവരും, വിനീതരും, സഹായം ചെയ്യുന്നവരും, മനസാക്ഷിയനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും വൃത്തിയും വെടിപ്പുള്ളവരും ആയിരിക്കും